സിനിമ

അവിഹിതമാരോപിച്ചു ബോളിവുഡ് നടിയെ സദാചാര പോലീസ് പെരുവഴിയിലാക്കി

ബോളിവുഡ് നടി നിധി അഗര്‍വാളിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സദാചാരപോലീസ് ഇറക്കി വിട്ടു. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തിനൊപ്പമായിരുന്നു നടി താമസിച്ചിരുന്നത്. എന്നാല്‍ നടിയുടെ വരുമാനം അവിഹിത മാര്‍ഗ്ഗങ്ങളിലൂടെയാണെന്ന് ആരോപിച്ചാണ് ഒരു സംഘം ഇറക്കി വിട്ടത്. ബാംഗ്ലൂര്‍ സ്വദേശിയായ നിധി കഴിഞ്ഞ ആറു മാസമായി ഇവിടെയാണ് താമസം.

വളര്‍ന്നു വരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. അവിഹിത മാര്‍ഗ്ഗത്തിലൂടെയാണ് നടികള്‍ പണം സമ്പാദിക്കുന്നതെന്നാണ് പലരുടെയും വിചാരമെന്ന് നിധി പറഞ്ഞു. ഒരു നടിക്ക് തനിച്ച് താമസിക്കുക ഇവിടെ വലിയ പ്രയാസമാണ്. ഇപ്പോള്‍ താമസിക്കാന്‍ പുതിയ സ്ഥലം തേടേണ്ട ഗതികേടിലാണ് ഞാന്‍- നിധി പറഞ്ഞു.

ടൈഗര്‍ ഷ്‌റോഫിന്റെ നായികയായി മുന്നാ മൈക്കല്‍ എന്ന ചിത്രത്തിലാണ് നിധി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാകുന്നതു വരെ മറ്റു പുരുഷന്മാരുമായി ഇടപെടരുതെന്ന് നിധിക്ക് കരാര്‍ വെച്ചതും വലിയ ചര്‍ച്ചയായിരുന്നു.

  • രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ നടിക്ക് നേരെ കൊച്ചി മോഡല്‍ ആക്രമണ ശ്രമം
  • ദിലീപ് ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ കമല്‍
  • സായി പല്ലവി നായകനുമായി ഉടക്കി; നായകന്‍ ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയി!
  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  • ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം! കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം
  • ഷംനാ കാസിം ശരിക്കും തല മൊട്ടയടിച്ചത് എന്തിനായിരുന്നു..?
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway