സിനിമ

ശാലിനി- അജിത് ദമ്പതികളുടെ മകള്‍ അനൗഷ്‌കയാണ് താരം

മലയാളികളുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു ബേബി ശാലിനി. താരം വളര്‍ന്ന് സിനിമയിലെ നായികയായപ്പോഴും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു. വിവാഹശേഷം ചൈന്നെയിലേക്ക് മാറിയപ്പോഴും സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോഴും ശാലിനിയെ മലയാളികള്‍ എന്നും സ്‌നേഹിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അതേ ശാലിനിയുടെ മകളുടെ ചിത്രങ്ങളാണ്.


അജിത് -ശാലിനി ദമ്പതികളുടെ മകള്‍ അനൗഷ്‌കയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്‌കൂള്‍ ആനിവേഴ്‌സറി ആഘോഷത്തില്‍ കരകാട്ടത്തിന്റെ വേഷം ധരിച്ച് സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന അനൗഷ്‌കയുടെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

സ്‌റ്റേജ് മത്സരത്തിനിടെ ഒന്‍പതുകാരിയായ ആ കുറുമ്പിയായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. മനോഹകരമായ നൃത്തചുവടുകളിലൂടെ ആരാധകരുടെ മനംകവര്‍ന്നു അനൗഷ്‌ക. അച്ഛനേയും അമ്മയേയും പോലും മകളും അറിയപ്പെടുന്ന കലാകാരിയായി മാറട്ടെയെന്നാണ് ഫോട്ടോയ്ക്ക് താഴെ കമന്റ്‌ പ്രവഹിക്കുന്നത്.

  • പോലീസിന്റെ വിലക്കില്ല; മഞ്ജു വാര്യര്‍ അമേരിക്കന്‍ അവാര്‍ഡ് നൈറ്റില്‍
  • സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറമ്പാകുന്ന അവസ്ഥ- സത്യന്‍ അന്തിക്കാട്
  • സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിന്റെ അമ്മയായി
  • ലാല്‍ജോസ് കട്ട് പറഞ്ഞിട്ടും വാവിട്ടു കരഞ്ഞ് മോഹന്‍ലാല്‍ ...കാരണം?
  • 14 സിനിമകളില്‍ 9 എണ്ണവും പൊട്ടി, എന്നിട്ടും ദിലീപ് വാരിക്കൂട്ടിയത് കോടികള്‍
  • പുറത്തായ നഗ്നദൃശ്യങ്ങള്‍ താന്‍ അഭിനയിച്ചവയല്ലെന്ന് മോഹന്‍ലാല്‍ നായിക
  • ചാരിറ്റിയുടെ മറവില്‍ താരനിശയുടെ മറവില്‍ 'അമ്മ' നടത്തിയത് കോടികളുടെ വെട്ടിപ്പ്
  • ദിലീപിനു ജാമ്യം ലഭിക്കാന്‍ പ്രാര്‍ഥനയുമായി സഹോദരന്‍ 'ജഡ്ജിയമ്മാവന്‍ കോവിലില്‍
  • കൊച്ചിയില്‍ ഫ്‌ലാറ്റില്‍ കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടന്‍ പിടിയില്‍
  • ദിലീപിന്റെ ജാമ്യം തടയാന്‍ ശക്തമായ തെളിവുണ്ടെന്ന് റൂറല്‍ എസ്.പി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway