സിനിമ

ഒരുപാട് കരഞ്ഞു, ഇനി കരയില്ല- അമൃത സുരേഷിന്റെ വീഡിയോ വൈറലാകുന്നു

ജീവിതത്തിലെ ദു:ഖങ്ങളും തകര്‍ച്ചകളും വെല്ലുവിളിയായി ഏറ്റെടുത്ത് തിരികെവരാന്‍ സ്ത്രീകള്‍ക്കുള്ള ആഹ്വാനമായി ഗായിക അമൃത സുരേഷിന്റെ വീഡിയോ ഗാനം ഓണ്‍ലൈനില്‍ വൈറലാകുന്നു .


കൊടും കാടാണ് വീഡിയോയുടെ പശ്ചാത്തലം. അവിടെ ഒറ്റപ്പെടുന്ന, ദുഖം മാത്രം അനുഭവിക്കുന്ന പെണ്‍കുട്ടിയായി അമൃത. അവള്‍ കരയുകയാണ്. നിറഞ്ഞ മിഴികളുമായി അവള്‍ അലയുന്നു. എന്നാല്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ച് ജീവിതത്തെ നേരിടുക എന്ന ശ്രമകരമായ ലക്ഷ്യം വിജകരമായി പൂര്‍ത്തിയാക്കുന്നു. കണ്ണീരും ആകുലതകളും ഒരു ദു:സ്വപ്‌നത്തിലെന്നവണ്ണം തട്ടിയകറ്റാന്‍ അവള്‍ക്ക് സാധിക്കുന്നു.


'അണയാതെ' എന്ന് പേരായ ഈ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. സ്വയം നിര്‍മിച്ച വീഡിയോ ഗാനത്തിന്റെ സംഗീതവും അമൃത തന്നെയാണ്. സംവിധാനം വിപിന്‍ ദാസ്‌. ആര്‍ വേണുഗോപാലാണ് ഗാനത്തിലെ മനോഹരമായ വരികള്‍ എഴുതിയത്. കുഗന്‍ എസ് പലാനി എന്ന ക്യാമറാമാന്‍ ഗാനത്തിന്റെ സ്പന്ദനം അറിഞ്ഞുതന്നെ ഓരോ ഫ്രെയ്മും അഭ്രപാളികളിലേക്ക് പകര്‍ത്തി. അമൃതയുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്തു വീഡിയോയെ താരതമ്യം ചെയ്യുകയാണ് കാഴ്‌ചക്കാര്‍.


'അണയാതെ' വീഡിയോ

  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  • പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ലുക്ക് ആകെ മാറ്റി
  • ഒരു അഡാര്‍ ലൗ പാട്ടും കണ്ണിറുക്കലും തുടരാം; കേസെടുക്കരുതെന്ന് സുപ്രീം കോടതി
  • സ്ത്രീകേന്ദ്രീകൃത കഥാപാത്രം നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ഇരിക്കത്തെയുള്ളെന്ന് ഭാവന
  • 'എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ഒരു കാര്യം അറിഞ്ഞിരിക്കണം'; തുറന്നടിച്ച് മഞ്ജുവാര്യര്‍
  • ഇന്‍ര്‍നെറ്റ് സെന്‍സേഷന്‍ പ്രിയ വാര്യര്‍ തനിക്ക് നല്‍കിയ പണിയെക്കുറിച്ച് ബാബു ആന്റണി
  • അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുന്നവരെ..- തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ അഡാര്‍ ലവ് നടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway