യു.കെ.വാര്‍ത്തകള്‍

സുരക്ഷാ ഭീഷണിമൂലം ലണ്ടനില്‍ തടഞ്ഞുവച്ച പാക്ക് വിമാനത്തില്‍ ഹെറോയിന്‍

ലണ്ടന്‍ : സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ (പിഐഎ) നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹെറോയിന്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് തിങ്കളാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ വിമാനത്തില്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ബോര്‍ഡര്‍ ഫോഴ്സ് തിരച്ചില്‍ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം ഏജന്‍സി അധികൃതര്‍ കേസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


വിമാനത്തിലെ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പതിനാലോളം ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പികെ–785 ഫ്ലൈറ്റിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി ചോദ്യം ചെയ്തത്. ഇസ്‌ലാമാബാദില്‍ നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനില്‍ എത്തിയ വിമാനത്തിലെ ജീവനക്കാരാണ് ഇവര്‍ . യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷമാണ് ജീവനക്കാരെ താല്‍ക്കാലികമായി തടഞ്ഞുവച്ചതും ചോദ്യം ചെയ്തതും. വിമാനത്തില്‍ വിശദപരിശോധന നടന്നതായും പിഐഎ വക്താവ് മഷ്ഹൂദ് താജ്വാറിനെ ഉദ്ധരിച്ച് പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.


ചൊവ്വാഴ്ച രാവിലെ 11.30ന് ലാഹോറില്‍ തിരിച്ചെത്തേണ്ട വിമാനമായിരുന്നു ഇത്. ജീവനക്കാരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഒന്നും അറിയിച്ചില്ലെന്നും താജ്വാര്‍ പറഞ്ഞു.


എന്നാല്‍ , പിന്നീട് പാക്ക് സര്‍ക്കാര്‍ മലക്കംമറിഞ്ഞു. വിമാനജീവനക്കാരെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിട്ടില്ലെന്നായി വിശദീകരണം. ലണ്ടനിലെ ഹോട്ടലില്‍ വിശ്രമത്തിനു പോയ ജീവനക്കാര്‍ക്കു പകരം ജീവനക്കാരുമായി വിമാനം രാവിലെ തിരിച്ചെത്തിയെന്നും പിഐഎ അറിയിച്ചു. ഇതിനു പിന്നാലെയാണ് ലഹരിമരുന്ന് കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നത്.

 • ബ്രക്‌സിറ്റ് വിരുദ്ധതയുമായി ബ്രിട്ടണില്‍ പുതിയ പാര്‍ട്ടി പിറന്നു
 • കോഴിയിറിച്ചി കിട്ടാനില്ല; യുകെയില്‍ കെ.എഫ്.സി റെസ്റ്റോറന്റുകള്‍ക്ക് താഴുവീണു,
 • വരവില്‍ കവിഞ്ഞ സ്വത്ത്: കീത്ത് വാസിനെതിരെ പരാതിയുമായി ഭരണകക്ഷി എംപി
 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway