സിനിമ

പ്രിയങ്കാചോപ്രയുടെ മിയാമി ബീച്ച് നീരാട്ട് എത്തേണ്ടിടത്തു എത്തി!

കോട്ടയം വേരുകളുള്ള ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്രയുടെ മിയാമി ബീച്ച് നീരാട്ട് ആണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചൂടന്‍ വിഷയം. ഹോളിവുഡിലും അമേരിക്കന്‍ ടി വി പാരമ്പരകളിലും ചൂടോടെ അരങ്ങേറിയ താരത്തിന്റെ ലിപ്‌ലോക്കും ടു പീസ് വേഷവും ഇതിനോടകം പുറത്തുവന്നിരുന്നു. അതൊക്കെ സിനിമയിലെ ഗെറ്റപ്പുകള്‍ ആയിരുന്നെങ്കില്‍ സ്വാഭാവിക ടു പീസ് വേഷവുമായി ഹോളിവുഡിനോട് കിടപിടിക്കുന്ന താരമായി പ്രിയങ്ക.

ബിക്കിനിയിലെ പ്രിയങ്കാചോപ്രയുടെ മിയാമി ബീച്ച് നീരാട്ട് ചിത്രങ്ങള്‍വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഹോളിവുഡിലെ തന്റെ അരങ്ങേറ്റചിത്രം ബേവാച്ചിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് താരം മിയാമി ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിട്ടത്. ടു പീസില്‍
കുളിക്കുന്നതിന്റെ വിവിധ പോസുകളും വെയില്‍ കായുന്നതിന്റെയും ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ബോളിവുഡിലെ പഴയ എതിരാളികള്‍ പോലും ഇത് കണ്ടു അമ്പരന്നു.

ബേവാച്ചിന്റെ പ്രൊമോഷന്‍ ഇതാണെങ്കില്‍ ചിത്രം എന്തായിരിക്കുമെന്ന് ആണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

ബേവാച്ച് മെയ് 25 മുതലാണ് തിയേറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍താരം 'റോക്ക്' എന്ന ഡ്വെയ്ന്‍ ജോണ്‍സണ്‍, സാക് എഫ്രോണ്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

  • ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനും പുതിയ പ്രതിസന്ധി; 'ദൃശ്യ'ത്തിനു രണ്ടാം ഭാഗം വരുന്നു
  • 'ഉദാഹരണം സുജാത' -മഞ്ജുവാര്യരുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
  • രാഷ്ട്രീയ പ്രവര്‍ത്തനം ജീവിതത്തിലെ വെല്ലുവിളിയെന്ന് ദിലീപ്
  • എന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല; കൊച്ചിയിലെ പെണ്‍കുട്ടി ഞാനല്ല,ഫേസ്‌ബുക്ക് ലൈവില്‍ അര്‍ച്ചന
  • ബിക്കിനി ഷോയും ലിപ് ലോക്കും വെറുതെയായി; പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിനു മോശം റിപ്പോര്‍ട്ട്
  • മകള്‍ ജനിച്ച സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നിവിന്‍ പോളി
  • ഡിഐജി എനിക്ക് അമ്മാവനെ പോലെ; ആര്‍ക്കും കയറി നെരങ്ങാനുള്ള പൊതുമതലല്ല -അര്‍ച്ചന
  • നടി ജ്യോതികൃഷ്ണക്കു വരനാവുന്നത് രാധികയുടെ സഹോദരന്‍
  • രമ്യാ നമ്പീശനമുമായി ലിപ് ലോക്കിന് വിസമ്മതിച്ചു തമിഴ് നടന്‍ ; കാരണം..?
  • വിവാദ നായികയായി വീണ്ടും അര്‍ച്ചന സുശീലന്‍ ; ജയില്‍ ഡി ഐജിക്കൊപ്പമുള്ള യാത്ര പുതിയ വിവാദം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway