നാട്ടുവാര്‍ത്തകള്‍

ജയ്‌പുരില്‍ മലയാളി എഞ്ചിനീയറെ ഭാര്യവീട്ടുകാര്‍ വെടിവച്ചുകൊന്നു; ദുരഭിമാന കൊലയെന്ന് സൂചന

ജയ്‌പുര്‍/പത്തനംതിട്ട: രാജസ്‌ഥാനിലെ ജയ്‌പുരില്‍ പത്തനംതിട്ട സ്വദേശിയായ എഞ്ചിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവച്ചുകൊന്നു. പത്തനംതിട്ട അടൂര്‍ മണ്ണടി മീലാനാഴികത്തു വടക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ സോമന്‍പിള്ളയുടെയും ശ്രീദേവിയുടെയും മകന്‍ അമിത്‌ നായരാണു (31) കൊല്ലപ്പെട്ടത്‌. ഭാര്യവീട്ടുകാരുടെ എതിര്‍പ്പ്‌ മറികടന്നായിരുന്നു മമത ചൗധരിയെ അമിത്‌ വിവാഹം ചെയ്‌തത്‌. രണ്ടുവര്‍ഷം മുന്‍പ്‌ കൊട്ടാരക്കരയില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം മമതയെ ബലമായി കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സമീപവാസികള്‍ ചേര്‍ന്നു തടയുകയായിരുന്നു. ബുധനാഴ്ച രാവിലെയെത്തിയ ബന്ധുക്കള്‍ വീട്ടില്‍കയറി അമിതിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
അഞ്ചു മാസം ഗര്‍ഭിണിയായ മകളെ കാണാന്‍ എത്തുമെന്ന് മാതാപിതാക്കള്‍ നേരത്തേ അറിയിച്ചത് അനുസരിച്ച് അമിതും ഭാര്യയും വീട്ടില്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം മറ്റ് നാലു പേര്‍ കൂടി എത്തുകയും ഇന്നലെ രാവിലെ വീട്ടിനുള്ളില്‍ വെച്ച് തന്നെ അമിതിനെ സംഘം വെടിവെച്ചു കൊല്ലുകയുമായിരുന്നു.

അതിന് ശേഷം മമതാ ചൗധരിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ സംഘം ശ്രമിച്ചെങ്കിലും ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇടപെട്ട് അത് തടഞ്ഞു. നാട്ടുകാര്‍ക്ക് നേരെ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ മമതയുടെ സഹോദരന്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് തെരച്ചിലിലാണ്.തങ്ങളുടെ ഇഷ്ടത്തിന് എതിരായി വിവാഹം കഴിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമിതിന്റെ മാതാപിതാക്കള്‍ 40 വര്‍ഷമായി ജയ്‌പൂരിലായിരുന്നു. പിതാവ്‌ സോമന്‍പിള്ള കോണ്‍ട്രാക്‌ടറായിരുന്നു. ശ്രീദേവി നഴ്‌സും. സഹോദരി: സ്‌മിത.

  • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
  • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
  • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
  • ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി; കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും
  • മംഗളം ചാനല്‍ ലൈസന്‍സ് റദ്ദാക്കണം; ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം- ആന്റണി കമ്മീഷന്‍
  • കുറ്റവിമുക്തനാക്കിയാലും ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നു ചെന്നിത്തല
  • പരാതി പിന്‍വലിക്കാന്‍ എയര്‍ ഹോസ്റ്റസിന്റെ കാലുപിടിച്ചു യാചിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
  • എല്ലാം ദിലീപിന്റെ വഴിയ്ക്ക്; പുട്ടുകടയുടെ ഉത്ഘാടനത്തിന് ദിലീപ് ദുബായിലേക്ക്, നാലു ദിവസം വിദേശത്തു തങ്ങാം
  • ഡങ്കിപ്പനി ബാധിച്ച് രണ്ടാഴ്ച കിടന്ന് 7വയസുകാരി മരിച്ചു ; പിതാവിന് ആശുപത്രിക്കാരുടെ ബില്ല് 18 ലക്ഷം!
  • അടുത്ത മന്ത്രി ശശി: അശ്‌ളീല ഫോണ്‍ വിളിയില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway