നാട്ടുവാര്‍ത്തകള്‍

പ്ലസ് ടുവിന് മികച്ച ജയം നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍

മാലൂര്‍ (കണ്ണൂര്‍): കോളനിയിലെ ഒറ്റമുറി വീട്ടില്‍ ജീവിച്ച് പ്ലസ് ടു പരീക്ഷയില്‍ മികച്ച ജയം നേടിയ വിദ്യാര്‍ഥിനി നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കകം വീട്ടില്‍ ജീവനൊടുക്കി. മാലൂര്‍ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ നാമത്ത് റഫ്‌സീന(17)യെയാണ് ബുധനാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

ഉമ്മ റഹ്മത്ത് കൂലിവേലയ്ക്കായി പുറത്തുപോയിരുന്നു. വൈകീട്ട് 4.45-ഓടെ ഉമ്മ വീട്ടില്‍വന്നുനോക്കിയപ്പോള്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ റഫ്‌സീന ബയോളജി ഗ്രൂപ്പില്‍ 1200-ല്‍ 1180 മാര്‍ക്ക് നേടിയിരുന്നു. പ്ലസ് വണ്ണിന് 96 ശതമാനം മാര്‍ക്കും പ്ലസ് ടു വിന് മുഴുവന്‍ മാര്‍ക്കും നേടിയാണ് റഫ്‌സീന മിടുക്ക് തെളിയിച്ചത്.നിട്ടാറമ്പ് ലക്ഷംവീട് കോളനിയില്‍ ഒറ്റമുറി വീട്ടില്‍ ഉമ്മയോടൊപ്പമാണ് താമസം. ആബുട്ടിയാണ് പിതാവ്. സഹോദരി (ചേച്ചി) മന്‍സീന തിരുവനന്തപുരത്ത് ബി.ഫാം. വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ മഹ്‌റൂഫ് ബെംഗളൂരുവില്‍ കടയില്‍ ജോലിചെയ്യുന്നു. വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കബറടക്കും.

 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway