ചരമം

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ഡല്‍ഹി: : കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു അദ്ദേഹം. ചികില്‍സയെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ വളരെ കുറച്ചുനാളുകളെ അദ്ദേഹം സഭയില്‍ സന്നിഹിതനായിരുന്നുള്ളൂ.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അനില്‍ മാധവ് ദവെ. നര്‍മ്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അനില്‍ മാധവ് ദവെ ശ്രദ്ധേയനാകുന്നത്. വിവിധ പരിസ്ഥിതി സമിതികളില്‍ അംഗമായിരുന്നു അദ്ദേഹം.

2016 ജൂലൈ ആറിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി അനില്‍ മാധവ് ദവെ ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവ്ദേക്കറിനെ മാനവവിഭവ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന അനില്‍ ദവെയെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയിലേയ്ക്ക് നിയോഗിക്കപ്പെട്ടത്.

1956 ജൂലൈ ആറിന് മധ്യപ്രദേശിലെ ഉജ്ജയിനിയിലായിരുന്നു അനില്‍ മാധവ് ദവെയുടെ ജനനം. ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് അനില്‍ മാധവ് ദവെ പൊതുപ്രവര്‍ത്തനരംഗത്ത് കടന്നുവരുന്നത്. 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. അവിവാഹിതനാണ്.
വന്‍കിട അണക്കെട്ടുകള്‍ പണിയുന്നതിനെ എതിര്‍ത്തിരുന്ന അനില്‍ മാധവ് ദവെ,പ്രകൃതി ദത്ത കൃഷി രീതിയെ പിന്തുണച്ചിരുന്ന വ്യക്തി കൂടിയാണ്. കഴിഞ്ഞ ദിവസം ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു.
പശ്ചിമഘട്ട സംരക്ഷണം, ആറന്മുള, മൂന്നാര്‍ തുടങ്ങിയ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രമന്ത്രിയുടെ പരിഗണനയിലായിരുന്നു.
കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ ആകസ്മിക വിയോഗം തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

 • സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
 • പി. വര്‍ഗീസ് ജോസഫ് നിര്യാതനായി
 • പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി
 • കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ വളപ്പില്‍ കുത്തേറ്റു മരിച്ചു
 • അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
 • പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്
 • തിരുവനന്തപുരത്തു റെയില്‍വെ ട്രാക്കിന് സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
 • പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി
 • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയുടെ പിതാവ് നിര്യാതനായി
 • P Z ജേക്കബ് പൂവക്കുളം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway