സിനിമ

ഷൂട്ടിങ് ലോക്കേഷനില്‍ മഞ്ജുവാര്യരെ തടഞ്ഞുവച്ച് വധഭീഷണി മുഴക്കിയതായി വാട്‌സ് ആപ്പ് സന്ദേശം

തിരുവനന്തപുരം: നടി മഞ്ജുവാര്യരെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ചിലര്‍ തടഞ്ഞുവെച്ചതായി വാട്‌സ് ആപ്പ് സന്ദേശം. ചെങ്കല്‍ചൂളയിലെ ലൊക്കേഷനിലെത്തിയ നടിയെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് പറഞ്ഞു തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ വന്നത്. ചെങ്കല്‍ ചൂളയില്‍ തന്നെയുള്ള ഒരു യുവാവിന്റെ ഫോണ്‍ നമ്പറും ഇതോടൊപ്പം ഉണ്ടായിരുന്നു.


" ചെങ്കല്‍ ചൂളയില്‍ നടന്നുവന്നിരുന്ന സിനിമ ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് ഒരു കൂട്ടം ചെറുപ്പക്കാരുടെ വധഭീഷണി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക" എന്നായിരുന്നു സന്ദേശം.സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ചെങ്കല്‍ ചൂളയില്‍ എത്തിയെങ്കിലും ഒരു വിവരവും അവിടെ നിന്ന് ലഭിച്ചില്ല എന്നാണ് വിവരം. മാത്രമല്ല, ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പിന്നീട് വ്യക്തമാക്കിയത്. നാവാഗത സംവിധായകന്റെ ചിത്രമാണെന്നും അതുകൊണ്ടു സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ് എല്ലാം ഒതുക്കിത്തീര്‍ത്തതെന്നും മഞ്ജുവിനെ ലൊക്കേഷനില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത് ഒരു നടന്റെ ഫാന്‍സ് ആണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.


കഴിഞ്ഞ രണ്ട് ദിവസമായി ഷൂട്ടിങ് സെറ്റില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടായിരുന്നത്രെ. ഇതിനെ സെറ്റിലുള്ളവര്‍ തന്നെ ചോദ്യം ചെയ്യുകയും ചെയ്തെന്നു പറയുന്നു. ഇതിനിടെയാണ് മഞ്ജുവിനെ രാത്രി ചിലര്‍ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയതത്രെ.

ചെങ്കല്‍ ചൂളയില്‍ തന്നെയുള്ള ഒരു നടന്റെ ചില ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഭീഷണിപ്പെടുത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ചു മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല.


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പിന്തുണ നല്‍കിയ ആളായിരുന്നു മഞ്ജു വാര്യര്‍. ഈ വിഷയത്തില്‍ പല വിവാദങ്ങള്‍ക്കും അത് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മഞ്ജുവിനെ ചില സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമമുണ്ടെന്നു വാര്‍ത്തകള്‍ വന്നിരുന്നു.


മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാന സഹായി ആയിരുന്ന ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്നത്. വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമായ സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.
തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയാണ് സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്.

  • രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ നടിക്ക് നേരെ കൊച്ചി മോഡല്‍ ആക്രമണ ശ്രമം
  • ദിലീപ് ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ കമല്‍
  • സായി പല്ലവി നായകനുമായി ഉടക്കി; നായകന്‍ ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയി!
  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  • ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം! കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം
  • ഷംനാ കാസിം ശരിക്കും തല മൊട്ടയടിച്ചത് എന്തിനായിരുന്നു..?
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway