യു.കെ.വാര്‍ത്തകള്‍

ജിന്‍സിക്ക് ലുട്ടണ്‍ നിറകണ്ണുകളോടെ യാത്രാമൊഴിയേകി; മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക്

ലണ്ടന്‍ : കേംബ്രിഡ്ജില്‍ വീടിന്റെ സ്റ്റെപ്പില്‍ നിന്ന് വീണു പരിക്കേറ്റു മരിച്ച ജിന്‍സിയ്ക്ക് മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി. ലുട്ടനിലെ ഹോളി ഗോസ്‌റ് കത്തോലിക്ക പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനും പ്രാര്‍ത്ഥനാ ശുശ്രുഷകളില്‍ പങ്കെടുക്കാനും നൂറുകണക്കിന് പേരാണ് എത്തിയത്. പ്രിയതമക്കൊപ്പം ജീവിക്കാനെത്തിയ ഭര്‍ത്താവ് ഷിജു യുകെയിലെത്തിയപ്പോള്‍ കാണുന്നത് ജിന്‍സിയുടെ ചേതനയറ്റ ശരീരമായിരുന്നു.

ഷിജുവിനെയും കുടുംബത്തെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നു അറിയാതെ നില്‍ക്കുകയായിരുന്നു സുഹൃത്തുക്കള്‍. മലങ്കര കാത്തോലിക്ക സഭയുടെ കോര്‍ഡിനേറ്റര്‍ ഫാ തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വത്തില്‍ അഞ്ചു വൈദികര്‍ ശുശൂഷകളിലും പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു. ജിന്‍സിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. ഷിജുവും സഹോദരന്‍ ബൈജുവും മറ്റൊരു വിമാനത്തില്‍ അനുഗമിക്കും. ശനിയാഴ്ച തിരുവന്തപുരത്തു എത്തിക്കുന്ന മൃതദേഹം ഷിജുവിന്റെ പത്തനംതിട്ട വയലത്തല പട്ടിയാനിക്കല്‍ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പത്തനംതിട്ട വയലത്തല സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ പ്രത്യകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും.


21 കാരിയായ ജിന്‍സി ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഉടന്‍ തന്നെ ജിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്ന ജിന്‍സിക്കു വേണ്ടി പ്രാര്‍ത്ഥനയോട് കാത്തിരിക്കുകയായിരുന്നു സുഹൃത്തുക്കള്‍. എന്നാല്‍ ഏവരെയും ഞെട്ടിച്ചു ഈ മാസം അഞ്ചാം തീയതി ദുരന്തവാര്‍ത്തയെത്തുകയായിരുന്നു.


ആശ്രിത വിസ കിട്ടി ഭര്‍ത്താവ് ഷിജു നാട്ടില്‍ നിന്നെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആയിരുന്നു ദുരന്തം. ഭാര്യയുടെ അപകടം അറിഞ്ഞു ഷിജു എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തുകയായിരുന്നു. പക്ഷെ, അബോധാവസ്ഥയിലുള്ള ഭാര്യയെ ആണ് ഷിജുവിന് കാണാന്‍ സാധിച്ചത്. വീഴ്ചയില്‍ തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം.


മൂന്നുമാസം മുമ്പ് ആണ് ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി പഠനത്തിന് ജിന്‍സി യുകെയിലെത്തുന്നത്. ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്.

 • പോലീസുകാര്‍ കുറവ്; ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു
 • ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടി അറുപത്തിയെട്ടാക്കി
 • ഫാ മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ദുരൂഹത നീങ്ങിയില്ല
 • ക്രോയ്‌ഡോണില്‍ മലയാളി വീട്ടമ്മയെ കൊന്നത് മകള്‍ ; കൊല ഇന്‍സുലിന്‍ കൊടുത്ത് മയക്കി ശ്വാസം മുട്ടിച്ച്
 • കാര്‍ഡിഫില്‍ ടീന പോളിന് മലയാളി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
 • ബ്രക്‌സിറ്റ് സെക്രട്ടറി ബ്രസല്‍സില്‍ ; ഇയു പൗരന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ഭാവി ചര്‍ച്ചയാകും
 • ടീന പോളിന് ഇന്ന് കാര്‍ഡിഫ് വിട നല്‍കും; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
 • വഴിമാറൂ; ഞങ്ങള്‍ ഭരിച്ചു കാണിക്കാം- ന്യൂനപക്ഷ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോര്‍ബിന്‍
 • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമിലെ കവര്‍ച്ച; മുഖംമൂടി സംഘത്തെ തേടി പൊലീസ്
 • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച; പോലീസ് അന്വേഷണം തടുങ്ങി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway