യു.കെ.വാര്‍ത്തകള്‍

സോഷ്യല്‍ കെയറിന് ഊന്നല്‍ നല്‍കിയും കുടിയേറ്റക്കാര്‍ക്കു പാരയുമായി കണ്‍സര്‍വേറ്റീവ് മാനിഫെസ്റ്റൊ

ലണ്ടന്‍ : കുടിയേറ്റ നിയന്ത്രണം വിളിച്ചു പറഞ്ഞും സോഷ്യല്‍ കെയറിനു ഊന്നല്‍ നല്‍കിയും കണ്‍സര്‍വേറ്റീവ് മാനിഫെസ്റ്റൊ. കെയര്‍ ബില്ലുകള്‍ അടയ്ക്കാന്‍ വീടുകള്‍ വില്‍ക്കേണ്ടിവരുന്ന സാഹചര്യം അവസാനിപ്പിക്കുമെന്നാണ് വാഗ്ദാനം.
ആയിരക്കണക്കിന് കുടുംബങ്ങള്‍ ഓരോ വര്‍ഷവും ഈ സമ്മര്‍ദത്തിലൂടെ കടന്നുപോകുന്നുണ്ട്. കെയര്‍ ഹോമിലോ, സ്വന്തം വീട്ടിലോ ജീവിച്ചാല്‍ പോലും ആനുകൂല്യം ലഭിക്കും. സ്വന്തം വീടുകളില്‍ കെയര്‍ ലഭിക്കുന്ന 9 ലക്ഷത്തോളം ജനങ്ങള്‍ക്ക് ബില്ലുകള്‍ ലഭിക്കും.ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണം വെയ്ക്കാനും വഴിയൊരുക്കുമെന്നാണ് മാനിഫെസ്റ്റൊ പറയുന്നത്.


കുടിയേറ്റക്കാരെ നിയമിക്കുന്ന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കില്‍സ് ചാര്‍ജ്ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും. ഈ തുക ബ്രിട്ടീഷ് തൊഴിലാളികളുടെ പരിശീലനത്തിനായി ചെലവഴിക്കുമെന്നു പറയുന്നു. യൂറോപ്പിന് പുറത്ത് നിന്ന് നിയമിക്കുന്ന തൊഴിലാളികള്‍ക്കുള്ള സ്‌കില്‍സ് ചാര്‍ജ്ജ് ആയിരം പൗണ്ടില്‍ നിന്ന് രണ്ടായിരം പൗണ്ടാക്കിയാണ് വര്‍ദ്ധിപ്പിക്കുന്നത്. പ്രതിവര്‍ഷം ഈ തുക നല്‍കേണ്ടതായി വരും. സ്‌കില്‍സ് ചാര്‍ജ്ജ് ഇരട്ടിയാക്കിയതിന് പിന്നാലെ കുടിയേറ്റക്കാര്‍ നല്‍കേണ്ട ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് 600 പൗണ്ടാക്കി വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്. യൂറോപ്പിന് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് 450 പൗണ്ടാക്കാനും മാനിഫെസ്റ്റോയില്‍ നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികളേയും കുടിയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണിത്. ഇതോടൊപ്പം നാഷണല്‍ ഡെഫിസിറ്റ് 2025 ഒാടെ ഇല്ലാതാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. തീവ്രവലതുപക്ഷ കക്ഷിയായ യുകിപിന്റെ വോട്ട് കൂടി ലക്ഷ്യമിട്ടുള്ള പ്രകടനപത്രികയാണ് കണ്‍സര്‍വേറ്റീവുകള്‍ പുറത്തിറക്കിയിരിക്കുന്നത്.ഇന്‍കംടാക്‌സ് പരിധി 12,500 പൗണ്ടായി ഉയര്‍ത്തും, 40 പെന്‍സ് ടാക്‌സിന്റെ പരിധി 50,000 പൗണ്ടാക്കും, സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 4 ബില്ല്യണ്‍ പൗണ്ട്, ജോര്‍ജ്ജ് ഓസ്‌ബോണിന്റെ 'ടാക്‌സ് ലോക്ക്' റദ്ദാക്കും, പെന്‍ഷണര്‍ ബെനഫിറ്റുകളായ സൗജന്യ ബസ് പാസുകള്‍, സൗജന്യ ടിവി ലൈസന്‍സ്, സൗജന്യ നേതൃ പരിശോധന എന്നിവ സംരക്ഷിക്കും, സ്‌കൂളുകളില്‍ ചെറിയ കുട്ടികള്‍ക്കുള്ള ഡിന്നര്‍ പദ്ധതി ഉപേക്ഷിക്കും, പകരം ബ്രേക്ക്ഫാസ്റ്റ് പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും, നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളിലേക്ക് ചുരുക്കും.

ബ്രിട്ടന്റെ ഭാവി സുരക്ഷിതമാക്കാന്‍ കടുത്ത കുടിയേറ്റ വിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് കണ്‍സര്‍വേറ്റീവ് മാനിഫെസ്റ്റോ പറയുന്നത്.

 • ബ്രക്‌സിറ്റ് വിരുദ്ധതയുമായി ബ്രിട്ടണില്‍ പുതിയ പാര്‍ട്ടി പിറന്നു
 • കോഴിയിറിച്ചി കിട്ടാനില്ല; യുകെയില്‍ കെ.എഫ്.സി റെസ്റ്റോറന്റുകള്‍ക്ക് താഴുവീണു,
 • വരവില്‍ കവിഞ്ഞ സ്വത്ത്: കീത്ത് വാസിനെതിരെ പരാതിയുമായി ഭരണകക്ഷി എംപി
 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway