സിനിമ

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി സംഘടന; മഞ്ജു വാര്യരും റിമ കല്ലിങ്കലും നയിക്കും

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന തുടങ്ങുന്നത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.

നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു. സംഘടനാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഫെഫ്കയിലോ, അമ്മയിലോ, മാക്ടയിലോ ഉള്ള വനിതാ അംഗങ്ങള്‍ക്കും ഈ സംഘടനയുടെ ഭാഗമാകാം.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കം ചലച്ചിത്രമേഖയിലുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സംഘടനയാവുമിത്. കൊച്ചിയില്‍ നടി അതിക്രമത്തിന് ഇരയാകുകയും സമാനമായ അവസ്ഥ ഉണ്ടായ കാര്യം പല നടിമാരും വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് പുതിയ വനിതാ സംഘടന എന്ന ആവശ്യം ശക്തമായത്.

  • ദിലീപിന്റെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഷംന കാസിം, സിനിമ തന്നെ വിടാന്‍ തോന്നി
  • ഇനി തന്റെ ജീവിതത്തില്‍ ഒരു പങ്കാളിയുണ്ടാകില്ലെന്ന് നടി ലെന
  • രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ നടിക്ക് നേരെ കൊച്ചി മോഡല്‍ ആക്രമണ ശ്രമം
  • ദിലീപ് ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ കമല്‍
  • സായി പല്ലവി നായകനുമായി ഉടക്കി; നായകന്‍ ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയി!
  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway