നാട്ടുവാര്‍ത്തകള്‍

പുറത്താക്കിയ സഭയുടെ സെമിത്തേരിയില്‍ നിന്ന്‌ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം ബലമായി കൊണ്ടുപോയി സംസ്‌കരിച്ചു

തിരുവല്ല: പുറത്താക്കിയ സഭയുടെ സെമിത്തേരിയില്‍ നിന്ന്‌ ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ്ബലമായി എടുത്തുകൊണ്ടുപോയി സ്വന്തം സഭാ രീതിയില്‍ സംസ്‌കരിച്ചു .
മാര്‍ത്തോമ്മ സഭാ വിശ്വാസിയായ എലിസബത്ത്‌ ഏബ്രഹാമിന്‌ സ്വന്തം സഭാ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു അന്ത്യാഭിലാഷം. എന്നാല്‍ യുണൈറ്റഡ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ ബിഷപ്പായ ഭര്‍ത്താവ്‌ റവ. സണ്ണി ഏബ്രഹാം പനച്ചൂമൂട്ടില്‍ മാര്‍ത്തോമ സഭയുടെ സെമിത്തേരി പറമ്പില്‍നിന്ന്‌ എലിസബത്തിന്റെ മൃതദേഹം ബലമായി കടത്തിക്കൊണ്ടുപോയി സ്വന്തം സഭാ സെമിത്തേരിയില്‍ സംസ്‌കരിക്കുകയായിരുന്നു.

തിരുവല്ല സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ പള്ളിയില്‍ ഇന്നലെ വൈകിട്ട്‌ നാലുമണിയോടെയാണ്‌ നാടകീയ രംഗങ്ങള്‍. സണ്ണി ഏബ്രഹാമിന്റെ ഭാര്യയും വടശേരിക്കര മാമൂട്ടില്‍ തെക്കേതില്‍ കുമ്പനാട്ട്‌ കുടുംബാംഗം ടി.ഇ. വര്‍ഗീസിന്റെ മകളുമായ എലിസബത്ത്‌(53) കഴിഞ്ഞ 12നാണ്‌ നിര്യാതയായത്‌. ജീവിതാവസാനം വരെ വിശ്വസിച്ച സഭാവിശ്വാസപ്രകാരം കുടുംബകല്ലറയില്‍ തന്നെയും അടക്കണമെന്നായിരുന്നു എലിസബത്തിന്റെ ആഗ്രഹം. എന്നാല്‍ മര്‍ത്തോമ്മ സഭയിലെ മുന്‍ വികാരി കൂടിയായ സണ്ണി ഈ ആഗ്രഹത്തിനു വിഘാതം നിന്നു. സണ്ണിയെ 10 വര്‍ഷം മുമ്പ്‌ മാര്‍ത്തോമ്മ സഭയില്‍നിന്നു പുറത്താക്കിയെങ്കിലും എലിസബത്തിന്റെ അംഗത്വം നിലനിര്‍ത്തിയിരുന്നു.
പരേതയുടെ ആഗ്രഹപ്രകാരം അവരുടെ ഭവനത്തില്‍ മാര്‍ത്തോമ്മ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും എത്തി സംസ്‌കാര ശുശ്രൂഷ നടത്തിയിരുന്നു. തുടര്‍ന്നു മാര്‍ത്തോമ്മ പള്ളിയില്‍ എത്തിച്ച മൃതദേഹത്തിന്‌ അവസാനഘട്ട സംസ്‌കാര ശുശ്രൂഷയും നടത്തി. എന്നാല്‍ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രത്യേക സെല്‍ വേണമെന്ന ആവശ്യവുമായി ഇതിനിടെ റവ. സണ്ണി ഏബ്രഹാം രംഗത്തെത്തി. പ്രത്യേക സെല്ലിനു പകരം കുടുംബ കല്ലറയില്‍ അടക്കാമെന്ന്‌ കമ്മിറ്റിയംഗങ്ങളും ഇടവക വികാരിയും നിര്‍ദേശിച്ചുവെങ്കിലുംസണ്ണി ഏബ്രഹാം വഴങ്ങിയില്ല.
തുടര്‍ന്ന്‌ ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്‌ചയ്‌ക്കു തയാറായില്ല. തുടര്‍ന്നാണ്‌ സഭാവിശ്വാസികളെയും ശുശ്രൂഷയ്‌ക്കെത്തിയ വൈദികരെയും കാഴ്‌ചക്കാരാക്കി റവ. സണ്ണി ഏബ്രഹാം എലിസബത്തിന്റെ മൃതദേഹം കൊണ്ടുവന്ന അതേ ആംബുലന്‍സില്‍ തിരികെ കൊണ്ടുപോയത്‌. പിന്നീട്‌ വൈകിട്ട്‌ ആറരയോടെ വള്ളംകുളം ചര്‍ച്ച്‌ ഓഫ്‌ ഗോഡിന്റെ ആഞ്ഞിലിത്താനത്തുള്ള സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ വന്‍ പോലീസ്‌ സന്നാഹം സ്‌ഥലത്തെത്തിയിരുന്നു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും സമയോചിത ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി.

 • ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല; ചിലത് പറയാനുണ്ടെന്ന് വിനായകന്‍
 • ദിലീപ് ദയ അര്‍ഹിക്കുന്നില്ല - വൃന്ദകാരാട്ട്
 • നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് മൊഴി നല്‍കി; 35 വര്‍ഷത്തെ പൊതുജീവിതത്തിനിടെ മനസ്സുമരവിച്ച സംഭവമെന്നു പിടി
 • നഗ്നചിത്രം കാട്ടി ബ്‌ളാക്ക്‌മെയില്‍ : മുംബൈ സ്വദേശിനി മലയാളിയുടെ ഒരു കോടി തട്ടി
 • നടിയുടെ ചിത്രമെടുത്ത മൊബൈല്‍ കത്തിച്ചു കളഞ്ഞെന്ന് പ്രതീഷ് ചാക്കോ
 • സീരിയലുകളെ വെല്ലും ദിലീപിന്റെ ജയില്‍ വിശേഷം; പോയവാരം ന്യൂസ് ചാനലുകള്‍ക്ക് ചാകര; റേറ്റിംഗില്‍ സര്‍വകാല റെക്കോഡ്
 • കോവളം എംഎല്‍എക്കെതിരെ പീഡന കേസ്, അറസ്റ്റ് വേണ്ടിവരും, യുഡിഎഫിന് തലവേദന
 • ദിലീപിന്റെ സുഹൃത്തായ നടിയിലേക്കും അന്വേഷണം; ബിനാമിയിടപാട് കണ്ടെത്തി
 • നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആകും; സമരം പിന്‍വലിച്ചു
 • ആത്മഹത്യ പ്രേരണ കേസ്; കോവളം എംഎഎല്‍എ പരാതി ഒതുക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway