സിനിമ

മോഡലിങിന്റെ മറവില്‍ വിനീത് ശ്രീനിവാസന്റെ നായികയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

സിനിമാ നടിമാര്‍ വലിയ സുരക്ഷിതത്വ ഭീഷണി നേരിടുന്ന സമയമാണിത്. ബ്ളാക് മെയ്‌ലിംഗും തട്ടിക്കൊണ്ടു പോകലും. കൊച്ചിയിലെ സംഭവത്തിന് സമാനമായി മോഡലിങിന്റെ മറവില്‍ നടി മറീന മൈക്കിളിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു. പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ടിനാണെന്ന് പറഞ്ഞാണ് ഒരാള്‍ നടിയെ സമീപിച്ചത്. പരിചയക്കാര്‍ വഴി വന്ന ഓഫര്‍ ആയതിനാലും വിശ്വസനീയമായ സമീപനം കൊണ്ടും ഷൂട്ടിന് സമ്മതിച്ചു. ഷൂട്ടിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും അയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിങ് ദിവസം അടുത്തപ്പോള്‍ പോലും ലൊക്കേഷന്‍ പറയാതെ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

ഷൂട്ടിങ് ദിവസം ഇയാള്‍ തന്നെ വന്ന് മറീനയെ കൂട്ടിക്കൊണ്ടു പോകാമെന്നു പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് ലൊക്കേഷന്‍ പറഞ്ഞാല്‍ മതി താന്‍ തന്നെ അങ്ങോട്ടേയ്ക്ക് എത്തിക്കോളാമെന്നുമുള്ള നിലപാടില്‍ നടി ഉറച്ചു നിന്നു. ആ സമയത്തും ലൊക്കേഷന്‍ എവിടെയാണെന്ന് ചോദിച്ചിട്ട് അയാള്‍ ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെ ജൂവലറിയില്‍ നേരിട്ട് വിളിച്ച് അന്വേഷണം നടത്തി. ഇങ്ങനെയൊരു ഫോട്ടോ ഷൂട്ട് ഇല്ലെന്നും ഇതേക്കുറിച്ച് അറിവില്ലെന്നും അവര്‍ അറിയിച്ചു.

ഇതോടെയാണ് ഇയാളുടെ കെണി ആയിരുന്നിതെന്ന് മനസ്സിലായത്. ഇയാള്‍ക്ക് പിന്നില്‍ മറ്റ് ആള്‍ക്കാര്‍ ഉള്ളതായി സംശയിക്കുന്നെന്നും നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും മറീന ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായിരുന്നു മറീന.

  • നസ്‌റിയ തിരിച്ചെത്തുന്നു; നായകന്‍ ഫഹദല്ല, പൃഥ്വിരാജ്
  • മാണിക്യവീണയുമായെന്‍...ജഗതിയുടെ പാട്ടില്‍ ആഹ്ലാദഭരിതരായി ആരാധകര്‍
  • സീമയുമായി വേര്‍പിരിയല്‍ വാര്‍ത്ത: ഐ. വി ശശിക്കു പറയാനുള്ളത്
  • 37 വര്‍ഷം നീണ്ട ദാമ്പത്യം; ഐവി ശശിയും സീമയും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി ഗോസിപ്പ്
  • മലയാള സിനിമയിലെ പ്രവാസി നിര്‍മ്മാതാക്കള്‍ക്ക് സംഘടന
  • പള്‍സര്‍ സുനിയുടെ ആക്രമണ ലക്ഷ്യമെന്ത്? സിനിമയിലൂടെ ഉത്തരം നല്‍കാനൊരുങ്ങി മഞ്ജുവും കൂട്ടരും
  • മോഹന്‍ലാലിന്റെ നായികയും മിയാമി ബീച്ചില്‍ ; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു
  • രണ്‍ബീര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നു മുന്‍ കാമുകി കത്രീന; ഒരുമിച്ചഭിനയിക്കില്ല
  • ലിസിയുടേയും പ്രിയദര്‍ശന്റെയും മകള്‍ കല്ല്യാണി സിനിമയിലേക്കോ?
  • ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് ആരാധികയോട് പത്മപ്രിയ ചെയ്തത്-വീഡിയോ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway