നാട്ടുവാര്‍ത്തകള്‍

കലാഭവന്‍ മണിയുടെ ദുരൂഹ മരണം: സിബിഐ അന്വേഷണം തുടങ്ങി

കൊച്ചി: ഒടുവില്‍ നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. ചാലക്കുടിയില്‍ എത്തിയ സിബിഐ സംഘം ചാലക്കുടി സി.ഐയില്‍ നിന്നും കേസ് സംബന്ധമായ ഫയലുകള്‍ കൈപ്പറ്റി. മണിയുടെ മരണം അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.


കലാഭവന്‍ മണിയുടെ മരണകാരണം കരള്‍ രോഗമാണെന്നായിരുന്നു കോടതിയിലെ വാദം. ഇത് തള്ളിയാണ് ഒരു മാസത്തിനകം അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്ധദ്ധത അറിയിച്ചിരുന്നു.
അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശിപാര്‍ശ പ്രകാരം ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍ കേസന്വേഷണം ഏറ്റെടുക്കാനാകില്ല എന്നായിരുന്നു സിബിഐ നിലപാട്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായത്.

 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway