നാട്ടുവാര്‍ത്തകള്‍

സിബിഐ റെയ്ഡിനു പിന്നാലെ കാര്‍ത്തി ചിദംബരം ലണ്ടനിലേക്ക് കടന്നു; മുങ്ങിയതല്ലെന്ന് ചിദംബരം

ചെന്നൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാപനങ്ങളിലും വസതികളിലും സിബിഐ റെയ്ഡ് നടന്നതതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ലണ്ടനിലേക്ക് പോയി. സിബിഐ റെയ്ഡ് നടന്നതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഇന്ന് പുലര്‍ച്ചെ അദ്ദേഹം ലണ്ടനിലേക്ക് പോയത്.



മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യാത്രയാണെന്നും പെട്ടെന്നുള്ളതല്ലെന്നും ചിദംബരം വ്യക്തമാക്കി. യാത്രയ്ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാളുകള്‍ക്ക് മുന്‍പേ ടിക്കറ്റ് എടുത്തിരുന്നു. താന്‍ വൈകാതെ തിരിച്ചുവരുമെന്നും കാര്‍ത്തിയും അറിയിച്ചു.



ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കേഇന്ദ്രാണി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി മൗറീഷ്യസില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അവസരം ഒരുക്കിയെന്നും അതുവഴി സ്ഥാപനത്തില്‍ നിന്നും കാര്‍ത്തി കോഴ കൈപ്പറ്റിയെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. കാര്‍ത്തിക്കും മുഖര്‍ജി ദമ്പതികള്‍ക്കുമെതിരെ സിബിഐ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സര്‍ക്കാര്‍ ജീവനക്കാരെ സ്വാധീനിച്ചു, പെരുമാറ്റദൂഷ്യം, അനധികൃതമായി പ്രതിഫലം കൈപ്പറ്റല്‍ എന്നീ കുറ്റങ്ങഴാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


കാര്‍ത്തിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപയുടെ ബൗച്ചര്‍ സിബിഐ കണ്ടെത്തിയിരുന്നു. കാര്‍ത്തിക്ക് ബന്ധമുള്ള അഡ്വാന്റ്റേജ് സ്ട്രാറ്റെജി് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ പേരിലായിരുന്നു വൗച്ചര്‍. 305 കോടി രുപയുടെ ഇടപാടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ ജോയിന്‍.റ് ഡയറക്ടര്‍ വിനീത് വിനായക് പറഞ്ഞു.
വിജയ് മല്യക്കു പിന്നാലെ കാര്‍ത്തിയുടെ ലണ്ടന്‍ യാത്രയും തലവേദനയാകുമോ എന്ന സന്ദേഹത്തിലാണ്‌ അന്വേഷണ സംഘം.

  • ശ്രീ​നാ​ഥി​ന്‍റെ ദുരൂഹമരണം: പുനരന്വേഷണത്തിനായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
  • പോലീസ് പ്രതിപക്ഷ നേതാവിന് അകമ്പടി പോയി; വാഹനമിടിച്ചു വഴിയില്‍ കിടന്ന വൃദ്ധന്‍ മരിച്ചു
  • എന്നെ രക്ഷിക്കണം; ഞാന്‍ മരിച്ചു പോകും- 65 കാരനായ ഒമാന്‍ ഷെയ്ക്കിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച 16കാരി കേഴുന്നു
  • ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് എം.എല്‍.എ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ കളക്ടറുടെ നിര്‍ദേശം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവു കടത്ത്: മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍
  • നടിയെ ആക്രമിച്ച കേസില്‍ രമ്യ നമ്പീശന്‍ മുഖ്യസാക്ഷിയാകും; മഞ്ജുവും സാക്ഷി പട്ടികയില്‍ , ദിലീപിനു കുരുക്ക് മുറുക്കി അന്വേഷണ സംഘം
  • എല്ലാം ബോധപൂര്‍വം: മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു!
  • വര്‍ക്കലയില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
  • പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ നടിയുടെ മൊഴി; അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ദുഃഖവും അമര്‍ഷവും
  • ദിലീപിന്റെ ജയില്‍ വാസം നീളും; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway