യു.കെ.വാര്‍ത്തകള്‍

ഫ്രീസറില്‍ 9 ജഡങ്ങളെന്നും മനുഷ്യമാംസം വിളമ്പിയെന്നും വ്യാജ വാര്‍ത്ത; ലണ്ടനിലെ ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ലണ്ടന്‍ : മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലണ്ടനിലെ ഇന്ത്യന്‍ ഭക്ഷണശാലക്കെതിരെ വ്യാജവാര്‍ത്ത. പിന്നാലെ ഇത് ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ വടക്കുകിഴക്കന്‍ ലണ്ടനിലെ 'കറിട്വിസ്റ്റ്' ഭക്ഷണശാല പ്രതിസന്ധിയിലായി. വ്യാജവാര്‍ത്ത പ്രചരിച്ചതോടെ കട അടിച്ചുതകര്‍ക്കുമെന്ന് ഭീഷണി ഉയര്‍ന്നതോടെ പൊലീസിനെ വിളിക്കേണ്ടിവന്നതായി ഭക്ഷണശാലയുടെ ഉടമ ഷിന്റ ബീഗം അറിയിച്ചു. വില്‍പ്പനയും കുത്തനെ കുറഞ്ഞു.


വ്യാജവാര്‍ത്തകള്‍ മാത്രം നല്‍കുന്ന ഒരു സൈറ്റില്‍നിന്നുള്ള വാര്‍ത്ത യഥാര്‍ഥമെന്ന രീതിയില്‍ ഫെയ്‌സ് ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഹോട്ടലിന്റെ ഫ്രീസറില്‍ ഒമ്പതു മനുഷ്യ ജഡങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും ഹോട്ടലുടമയെ അറസ്റ്റു ചെയ്തെന്നു മൊക്കെ വ്യാജ വാര്‍ത്ത ഉദ്ധരിച്ചു ഫേസ്ബുക്കിലൂടെ പ്രചരിച്ചു. പോലീസ് റെയ്ഡ് നടന്നെന്നും ഉടമയെ കസ്റ്റഡിയിലെടുത്തു എന്നും വാര്‍ത്ത പരന്നു. ധാരാളം കുടുംബങ്ങള്‍ വന്നു പോകുന്ന ഹോട്ടലായിരുന്നു ഇത്. വ്യാജ വാര്‍ത്ത വിശ്വസിച്ചു ആളുകള്‍ ഗണ്യമായി കുറഞ്ഞു. അറുപതു വര്‍ഷമായി ഷിന്റ ബീഗത്തിന്റെ കുടുംബം നടത്തി വരുന്ന ഹോട്ടലാണിത്.


അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും നിറഞ്ഞ വ്യാജവാര്‍ത്തയെങ്കിലും പലരും അതു വിശ്വസിച്ചു. കടയില്‍ തിരക്കു കുറഞ്ഞതോടെ ജോലിക്കാരെയും കുറച്ചതായി കടയുടമ പറഞ്ഞു. അടച്ചു പൂട്ടലിന്റെ വക്കിലാണ് കട. വ്യാജമെങ്കിലും ഇന്ത്യൻ ഭക്ഷണശാലക്കെതിരെയുള്ള വാര്‍ത്തയായതിനാല്‍ ഞൊടിയിടകൊണ്ടു അത് പ്രചരിച്ചു.

 • പോലീസുകാര്‍ കുറവ്; ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു
 • ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടി അറുപത്തിയെട്ടാക്കി
 • ഫാ മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ദുരൂഹത നീങ്ങിയില്ല
 • ക്രോയ്‌ഡോണില്‍ മലയാളി വീട്ടമ്മയെ കൊന്നത് മകള്‍ ; കൊല ഇന്‍സുലിന്‍ കൊടുത്ത് മയക്കി ശ്വാസം മുട്ടിച്ച്
 • കാര്‍ഡിഫില്‍ ടീന പോളിന് മലയാളി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
 • ബ്രക്‌സിറ്റ് സെക്രട്ടറി ബ്രസല്‍സില്‍ ; ഇയു പൗരന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ഭാവി ചര്‍ച്ചയാകും
 • ടീന പോളിന് ഇന്ന് കാര്‍ഡിഫ് വിട നല്‍കും; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
 • വഴിമാറൂ; ഞങ്ങള്‍ ഭരിച്ചു കാണിക്കാം- ന്യൂനപക്ഷ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോര്‍ബിന്‍
 • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമിലെ കവര്‍ച്ച; മുഖംമൂടി സംഘത്തെ തേടി പൊലീസ്
 • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച; പോലീസ് അന്വേഷണം തടുങ്ങി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway