നാട്ടുവാര്‍ത്തകള്‍

വധഭീഷണിയില്ല; വ്യാജ വാര്‍ത്തയ്‌ക്കെതിരെ മഞ്ജു പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പോലീസില്‍ പരാതിനല്‍കി. വ്യാഴാഴ്ച കന്റോണ്‍മന്റെ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതിനല്‍കിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയില്‍ തന്നെ ഒരുസംഘമാളുകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖനടന്റെ നേതൃത്വത്തിലുള്ള ഫാന്‍സുകാരാണ് ഇതിന് പിന്നിലെന്നുമാണ് വാര്‍ത്തകള്‍ വന്നത്.

ഇവ വ്യാജമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു. വാര്‍ത്തക്ക് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്നും അവ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ചെങ്കല്‍ചൂള സ്വദേശിയായ ശരത് എന്ന യുവാവിനെ പൊലീസ് വ്യാഴാഴ്ച ചോദ്യംചെയ്തു.

സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്ത നല്‍കിയത് താനല്ലെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വാട്‌സ്ആപ് വഴി പ്രചരിച്ച സന്ദേശം മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ ലൊക്കേഷനിലെത്തിയ നടിയെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്. സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ് എല്ലാം ഒതുക്കിത്തീര്‍ത്തതെന്നും മഞ്ജുവിനെ ലൊക്കേഷനില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത് ഒരു നടന്റെ ഫാന്‍സ് ആണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്നത്. വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമായ സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.
വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ചെങ്കല്‍ച്ചൂളയിലെ പ്രദേശവാസികളുടെ സമ്പൂര്‍ണ സഹകരണത്തിലാണ് ചിത്രീകരണം നടക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

  • ശ്രീ​നാ​ഥി​ന്‍റെ ദുരൂഹമരണം: പുനരന്വേഷണത്തിനായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
  • പോലീസ് പ്രതിപക്ഷ നേതാവിന് അകമ്പടി പോയി; വാഹനമിടിച്ചു വഴിയില്‍ കിടന്ന വൃദ്ധന്‍ മരിച്ചു
  • എന്നെ രക്ഷിക്കണം; ഞാന്‍ മരിച്ചു പോകും- 65 കാരനായ ഒമാന്‍ ഷെയ്ക്കിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച 16കാരി കേഴുന്നു
  • ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് എം.എല്‍.എ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ കളക്ടറുടെ നിര്‍ദേശം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവു കടത്ത്: മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍
  • നടിയെ ആക്രമിച്ച കേസില്‍ രമ്യ നമ്പീശന്‍ മുഖ്യസാക്ഷിയാകും; മഞ്ജുവും സാക്ഷി പട്ടികയില്‍ , ദിലീപിനു കുരുക്ക് മുറുക്കി അന്വേഷണ സംഘം
  • എല്ലാം ബോധപൂര്‍വം: മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു!
  • വര്‍ക്കലയില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
  • പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ നടിയുടെ മൊഴി; അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ദുഃഖവും അമര്‍ഷവും
  • ദിലീപിന്റെ ജയില്‍ വാസം നീളും; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway