നാട്ടുവാര്‍ത്തകള്‍

ഷൂട്ടിങ്ങ് സെറ്റുകള്‍ ലൈംഗിക പീഡന നിരോധന പരിധിയിലാവണമെന്ന് പുതിയ വനിതാ സംഘടന മുഖ്യമന്ത്രിയോട്

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാനായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് പിണറായി വിജയനെ സന്ദര്‍ശിച്ചു.

വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന സംഘടനക്കുവേണ്ടി ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
ചലച്ചിത്രമേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു അഭിനേത്രിക്കുണ്ടായ അനുഭവം ഇതിനു ഉദാഹരണമാണ്. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടതായുംസന്ദര്‍ശനത്തിന് ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വരനടപടികളില്‍ സംഘടന മതിപ്പ് പ്രകടിപ്പിച്ചതായും, സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വചരിത്രം എന്താണെന്നും പരിശോധിക്കുന്നതിനുളള സംവിധനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഡ്രൈവര്‍മാരായി നിയോഗിക്കപ്പെടുന്നവരുടെ പൂര്‍വചരിത്രം പരിശോധിക്കുന്നതിന് പൊലീസിന്റെ സഹായം ലഭ്യമാക്കും.
വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാനാണ് തീരുമാനം. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  • എറണാകുളത്ത് ബി.ജെ.പി ഓഫീസിനു മുമ്പില്‍ ബീഫ് വിളമ്പി കഴിച്ച് യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനത്തുടനീളം ബീഫ് ഫെസ്റ്റുമായി എസ്എഫ്ഐ
  • സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ ഡിസിസി സെക്രട്ടറി ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
  • കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്ന് എകെ ആന്റണി
  • കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
  • ബീഫില്ലാത്ത തീന്‍ മേശ; വ്യാപക പ്രതിഷേധം, കേന്ദ്രത്തിനെതിരെ കേരളം
  • കന്നുകാലി കശാപ്പിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ; ബീഫ് കിട്ടില്ല, മലയാളിയുടെ ഭക്ഷ്യ സംസ്കാരത്തിന് പ്രഹരം
  • ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ രണ്ടു തവണ ഗര്‍ഭം അലസിപ്പോയിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ടെന്ന് കെ അജിത
  • ട്രാന്‍സ് ജെന്‍ഡര്‍ താരമായ സൂര്യ നടുറോഡില്‍ ആക്രമിക്കപ്പെട്ടു; ആളുകള്‍ കാഴ്ചക്കാരായി
  • മലയാളി പൈലറ്റുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടം കിട്ടി
  • ലിംഗംഛേദിച്ചത് ഉറങ്ങുമ്പോഴെന്നു മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway