സിനിമ

ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഒരുപാട് നന്ദി- പിണറായിയോട് മഞ്ജു വാര്യര്‍

മലയാളത്തിലെ വനിതാചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'യ്ക്ക് എല്ലാ പിന്തുണയും നല്‍കാമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍.
ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഒരുപാട് നന്ദിയുണ്ടെന്നും 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'യുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവും ഉണ്ടെന്നും മഞ്ജു പ്രതികരിച്ചു.

സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോര്‍ത്തുപിടിക്കലാണ് ഇത്തരമൊരു കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദിയാണ് ഇതെന്നും മഞ്ജു പറയുന്നു.


മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാളത്തിലെ വനിതാചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'യ്ക്ക് തുടക്കമായി. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവും. സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോര്‍ത്തുപിടിക്കലാണ് ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദി. ബഹുമാനപ്പെട്ട മുഖ്യന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊപ്പം നില്കുന്നതില്‍ അദ്ദേഹത്തിന് ഒരുപാട് നന്ദി.

  • നസ്‌റിയ തിരിച്ചെത്തുന്നു; നായകന്‍ ഫഹദല്ല, പൃഥ്വിരാജ്
  • മാണിക്യവീണയുമായെന്‍...ജഗതിയുടെ പാട്ടില്‍ ആഹ്ലാദഭരിതരായി ആരാധകര്‍
  • സീമയുമായി വേര്‍പിരിയല്‍ വാര്‍ത്ത: ഐ. വി ശശിക്കു പറയാനുള്ളത്
  • 37 വര്‍ഷം നീണ്ട ദാമ്പത്യം; ഐവി ശശിയും സീമയും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി ഗോസിപ്പ്
  • മലയാള സിനിമയിലെ പ്രവാസി നിര്‍മ്മാതാക്കള്‍ക്ക് സംഘടന
  • പള്‍സര്‍ സുനിയുടെ ആക്രമണ ലക്ഷ്യമെന്ത്? സിനിമയിലൂടെ ഉത്തരം നല്‍കാനൊരുങ്ങി മഞ്ജുവും കൂട്ടരും
  • മോഹന്‍ലാലിന്റെ നായികയും മിയാമി ബീച്ചില്‍ ; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു
  • രണ്‍ബീര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നു മുന്‍ കാമുകി കത്രീന; ഒരുമിച്ചഭിനയിക്കില്ല
  • ലിസിയുടേയും പ്രിയദര്‍ശന്റെയും മകള്‍ കല്ല്യാണി സിനിമയിലേക്കോ?
  • ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് ആരാധികയോട് പത്മപ്രിയ ചെയ്തത്-വീഡിയോ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway