വിദേശം

യുഎസ് എയര്‍പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു

ന്യുയോര്‍ക്ക്: മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്‌തെന്ന പേരില്‍ അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും പിടിയിലായ ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ (58) ആണ് ചൊവ്വാഴ്ച അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ മരണമടഞ്ഞത്.

കഴിഞ്ഞയാഴ്ചയാണ് അതുല്‍ കുമാറിനെ ജോര്‍ജിയ സ്‌റ്റേറ്റിലെ അറ്റ്‌ലാന്റയിലുള്ള ജാക്‌സണ്‍ന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംഡ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്തത്. രണ്ടു ദിവസത്തേക്ക് ഇയാളെ അറ്റ്‌ലാന്റ് സിറ്റി ഡിറ്റെന്‍ഷന്‍ സെന്ററിലാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അതുല്‍ കുമാര്‍ മരണമടഞ്ഞത്. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.


ഇക്വഡോറില്‍ നിന്ന് ഈ മാസം 10നാണ് അതുല്‍ കുമാര്‍ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ എത്തിയത്. മതിയായ ഇമിഗ്രേഷന്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അതുല്‍ കുമാറിനെ് യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം അനുവദിച്ചില്ല. തുടര്‍ന്ന് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇവിടെ നടത്തിയ വൈദ്യ പരിശോധനയില്‍ അതുലിന് അമിത രക്ത സമ്മര്‍ദ്ദവും കടുത്ത പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.


രണ്ടു ദിവസത്തെ കസ്റ്റഡിക്കു ശേഷം ശനിയാഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ അതുലിന് ശ്വാസതടസ്സമുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അതുല്‍ മരണമടയുകയും ചെയ്തു. മരണവിവരം ഇന്ത്യന്‍ എംബസി വഴി അതുലിന്റെ ബന്ധുക്കളെ അറിയിച്ചതായും അധികൃതര്‍ വ്യക്തമാക്കി.


ഈ വര്‍ഷം ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ മരിക്കുന്ന എട്ടാമത്തെയാളാണ് അതുല്‍ കുമാര്‍ .

  • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
  • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
  • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
  • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
  • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
  • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
  • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
  • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
  • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway