നാട്ടുവാര്‍ത്തകള്‍

കോട്ടയത്ത് വീണ്ടും സിപിഎമ്മും മാണിയും ഭായ് ഭായ്; മാണി ഗ്രൂപ്പിന് ജയം

കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സിപിഎം കേരള കോണ്‍ഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും സിപിഎം കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരളാ കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 12 അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചു. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ആറുവീതം അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ചു.
സിപിഐ അംഗവും പി സി ജോര്‍ജ് പിന്തുണയ്ക്കുന്ന അംഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കേരളാ കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായുള്ള ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
കേരളാ കോണ്‍ഗ്രസ് സിപിഎം പിന്തുണ ഉറപ്പ് വരുത്തുകയായിരുന്നു. ആകെ 22 അംഗങ്ങളുള്ള കൗണ്‍സിലില്‍ എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് മത്സരിച്ചത് ഏറ്റവും വലിയ വഞ്ചനയാണെന്ന് സഖറിയാസ് കുതിരവേലി പ്രതികരിച്ചു.

  • എറണാകുളത്ത് ബി.ജെ.പി ഓഫീസിനു മുമ്പില്‍ ബീഫ് വിളമ്പി കഴിച്ച് യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനത്തുടനീളം ബീഫ് ഫെസ്റ്റുമായി എസ്എഫ്ഐ
  • സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ ഡിസിസി സെക്രട്ടറി ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
  • കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്ന് എകെ ആന്റണി
  • കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
  • ബീഫില്ലാത്ത തീന്‍ മേശ; വ്യാപക പ്രതിഷേധം, കേന്ദ്രത്തിനെതിരെ കേരളം
  • കന്നുകാലി കശാപ്പിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ; ബീഫ് കിട്ടില്ല, മലയാളിയുടെ ഭക്ഷ്യ സംസ്കാരത്തിന് പ്രഹരം
  • ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ രണ്ടു തവണ ഗര്‍ഭം അലസിപ്പോയിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ടെന്ന് കെ അജിത
  • ട്രാന്‍സ് ജെന്‍ഡര്‍ താരമായ സൂര്യ നടുറോഡില്‍ ആക്രമിക്കപ്പെട്ടു; ആളുകള്‍ കാഴ്ചക്കാരായി
  • മലയാളി പൈലറ്റുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടം കിട്ടി
  • ലിംഗംഛേദിച്ചത് ഉറങ്ങുമ്പോഴെന്നു മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway