യു.കെ.വാര്‍ത്തകള്‍

യുകെയിലെ ആദ്യ ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം ലണ്ടനില്‍ ; ലാന്‍ഡിങ്ങും ടേക്ക് ഓഫും ഈസി

ലണ്ടന്‍ : യുകെയിലും ഇതാദ്യമായി ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ യാഥാര്‍ഥ്യമാകും. പരമ്പരാഗത എയര്‍ട്രാഫിക്ക് കണ്‍ട്രോളര്‍മാര്‍ക്ക് പകരം റിമോട്ട് ഓപ്പറേറ്റഡ് ഡിജിറ്റല്‍ സിസ്റ്റം ആയിരിക്കും. ഇതോടെ വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും കൂടുതല്‍ കാര്യക്ഷമമാകും.

പുതിയ സംവിധാനം വഴി 80 മൈല്‍ അകലെ നിന്നു വരെ വിമാനങ്ങള്‍ വരുന്നത് കാണാന്‍ സാധിക്കും. എച്ച്ഡി ക്യാമറകള്‍ വഴിയാണ് ഈ സംവിധാനം സാധ്യമാകുന്നത്. 2018 ഓടെ പൂര്‍ണമായും ഈ സംവിധാനം നിലവില്‍ വരും. 2019 ഓടെ പൂര്‍ണ്ണ സജ്ജമാകും. ഇപ്പോള്‍ ഓസ്‌ട്രേലിയ, സ്വീഡന്‍, നോര്‍വേ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം നിലവിലുള്ളത്.


ടവറുകളില്‍ ഇരുന്ന് ചുറ്റുപാടും നിരീക്ഷിക്കുന്നതിനെക്കാള്‍ കാര്യക്ഷമമാണ് പുതിയ സംവിധാനം. 14 എച്ച്ഡി ക്യാമറകളാകും പുതുതായി സ്ഥാപിക്കുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 2019 ല്‍ പഴയ ടവര്‍ ഡീ കമ്മിഷന്‍ ചെയ്യും. ഇപ്പോഴത്തെ ടവറിന് 104 അടിയാണ് ഉയരം. പുതിയ ഡിജിറ്റല്‍ ടവറിന് 164 അടി ഉയരമുണ്ടാവും. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് പൂര്‍ണമായും രക്ഷനേടാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവായ ഡെക്ലാന്‍ കോലിയര്‍ പറയുന്നു.


സ്വീഡിഷ് ഡിഫെന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്പനിയായ സാബാണീ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 350 മില്യണ്‍ പൗണ്ട് മുടക്കിയുള്ള ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഈ ടെക്‌നോളജി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2025 ഓടെ ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് വഴി രണ്ടു മില്യണ്‍ യാത്രക്കാര്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ടെര്‍മിനല്‍ ബില്‍ഡിംഗ് കൂടി ഇവിടെ അധികമായി നിര്‍മിക്കുന്നുണ്ട്.

 • പോലീസുകാര്‍ കുറവ്; ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു
 • ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടി അറുപത്തിയെട്ടാക്കി
 • ഫാ മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ദുരൂഹത നീങ്ങിയില്ല
 • ക്രോയ്‌ഡോണില്‍ മലയാളി വീട്ടമ്മയെ കൊന്നത് മകള്‍ ; കൊല ഇന്‍സുലിന്‍ കൊടുത്ത് മയക്കി ശ്വാസം മുട്ടിച്ച്
 • കാര്‍ഡിഫില്‍ ടീന പോളിന് മലയാളി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
 • ബ്രക്‌സിറ്റ് സെക്രട്ടറി ബ്രസല്‍സില്‍ ; ഇയു പൗരന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ഭാവി ചര്‍ച്ചയാകും
 • ടീന പോളിന് ഇന്ന് കാര്‍ഡിഫ് വിട നല്‍കും; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
 • വഴിമാറൂ; ഞങ്ങള്‍ ഭരിച്ചു കാണിക്കാം- ന്യൂനപക്ഷ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോര്‍ബിന്‍
 • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമിലെ കവര്‍ച്ച; മുഖംമൂടി സംഘത്തെ തേടി പൊലീസ്
 • ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച; പോലീസ് അന്വേഷണം തടുങ്ങി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway