സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് ലോംങ്ങ് സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍; ഫാ. പ്രതീഷ് പുളിക്കല്‍ നയിക്കും

മാഞ്ചസ്റ്റര്‍ : ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 9 മുതല്‍ വെളപ്പിനെ 2 മണി വരെ ലോംങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ.പ്രതീഷ് പുളിക്കല്‍ സിഎംഐ ആണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്.


ജപമാല സമര്‍പ്പണം, വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുന്നതാണ്. മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് കുടുംബാംഗങ്ങള്‍ മൂന്ന് ദിവസമായി നടത്തി വരുന്ന തുടര്‍ച്ചയായുള്ള ആരാധനക്കും നൈറ്റ് വിജിലോട് കൂടി സമാപനം കുറിക്കും.
നൈറ്റ് വിജിലില്‍ രോഗ ബാധിതനായി കഴിയുന്ന ജെയിംസ് ജോസിന്റെ സ്റ്റെം സെല്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയമാകുന്നതിനും, എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിക്കുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതാണ്. നൈറ്റ് വിജിലില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.


ദേവാലയത്തിന്റെ വിലാസം:-
ST .J0SEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
M13 0BU,
MANCHESTER.


കൂടുതല്‍ വിവരങ്ങള്‍ക്ക് :-
ജോബി വര്‍ഗ്ഗീസ് – 07825871317
ജയ്‌സന്‍ മേച്ചേരില്‍ – 07915652674

  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
  • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
  • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
  • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
  • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
  • മാഞ്ചസ്റ്ററില്‍ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും 13 ന്
  • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷകള്‍
  • വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway