സിനിമ

വിവാഹമോചനം നേടിയ പ്രമുഖ നടിയുടെ മകളെ കാണാനില്ല!! പരാതിയുമായി മുന്‍ ഭര്‍ത്താവ്

തെന്നിന്ത്യയിലെ പ്രമുഖ നടിയായ വനിത വിജയകുമാറിനെതിരെ പരാതിയുമായി മുന്‍ ഭര്‍ത്താവ്. വനിതയ്ക്കൊപ്പം വിട്ട തന്റെ മകളെ കാണാനില്ല എന്നാണ് രണ്ടാം ഭര്‍ത്താവായിരുന്ന ആനന്ദരാജ് പരാതി നല്‍കിയിരിക്കുന്നത്.


2012 ലെ വിവാഹ മോചനത്തിന് ശേഷം വനിത മൂന്നാം ഭര്‍ത്താവിനൊപ്പം ചെന്നൈയിലും ആനന്ദരാജ് മകള്‍ക്കൊപ്പം ഹൈദരാബാദിലുമാണ് കഴിഞ്ഞിരുന്നത്.മകളെ ആനന്ദ് രാജിനൊപ്പം നിര്‍ത്താന്‍ കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഇടയ്ക്ക് വനിത മകളെ കാണാന്‍ ഹൈദരാബാദില്‍ എത്താറുണ്ട്. ഇത്തവണ എത്തിയപ്പോള്‍ അവധിയായതിനാല്‍ മകളെ വനിതയ്‌ക്കൊപ്പം വിട്ടിരുന്നു.

വനിതയ്‌ക്കൊപ്പം പോയ മകള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് ആനന്ദ രാജിന്റെ പരാതി. ഹൈദരാബാദിലെ അല്‍വാല്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. മകളെ വനിത വിട്ടു നല്‍കുന്നില്ലെന്നാണ് ആനന്ദ രാജ് പറയുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടി വനിത വിജയകുമാര്‍ ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിച്ചത്. 2012ല്‍ ഇരുവരും വിവാഹ മോചിതരായി. എട്ട് വയസുകാരി ജൈനിതയാണ് ഇവരുടെ മകള്‍.

തെന്നിന്ത്യയിലെ പ്രമുഖ നടിയാണ് വനിത വിജയകുമാര്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ വനിത അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളായ വിജയ കുമാര്‍, മഞ്ജുള എന്നിവുടെ മകളാണ് വനിത. രാജ്കിരണ്‍ നായകനായ മാണിക്യമാണ് വനിതയുടെ ആദ്യ ചിത്രം. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വനിത.
2000ല്‍ ആയിരുന്നു ആദ്യ വിവാഹം. ആകാശ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2005ല്‍ ആദ്യ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ വിജയ് ശ്രീഹരി, ജോവിക എന്നീ മക്കളുണ്ട്. ഇതിനു പിന്നാലെ 2007ലാണ് ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിച്ചത്. ഇതിലെ മകളാണ് ജൈനിത. 2014ലാണ് മൂന്നാം വിവാഹം. ഡാന്‍സ്മാസ്റ്റര്‍ റോബര്‍ട്ടിനെ മൂന്നാമത് വിവാഹം കഴിച്ചത്.

ഇതാദ്യമായിട്ടല്ല വനിത വിവാദത്തില്‍പ്പെടുന്നത്. ആദ്യ വിവാഹത്തിലെ മകനെ ചൊല്ലി പിതാവ് വിജയകുമാറുമായി വിമാനത്താവളത്തില്‍ വച്ച് അസഭ്യ വര്‍ഷം കൈയ്യാങ്കളിയും നടത്തിയതുമായി ബന്ധപ്പെട്ട് വനിത നേരത്തെ വിവാദത്തിലായിരുന്നു. കൂടാതെ തന്റെ വീട്ടില്‍ നടക്കുന്നത് പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ് വനിത രംഗത്തെത്തിയതും വിവാദമായിരുന്നു.

  • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
  • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
  • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
  • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
  • ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍
  • കമലിന്റെ ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍
  • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
  • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
  • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
  • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway