നാട്ടുവാര്‍ത്തകള്‍

പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ച ഭാഗ്യ ലക്ഷ്മിയും പാര്‍വതിയും സിനിമയിലെ പുതിയ വനിതാ കൂട്ടായ്മയില്‍ നിന്നും ഔട്ട്!

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരണവേളയില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയും നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയും ഒഴിവാക്കപ്പെട്ടു.

സംഘടനാ രൂപീകരണ വേളയിലും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴും ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയെന്ന് ആക്ഷേപം. സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളിലും പിന്നീടും താന്‍ ഉണ്ടായിരുന്നതാണെന്നും എന്നാല്‍ സംഘടന രൂപീകരിച്ചതും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേരളാ രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള ചലച്ചിത്ര കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായ ഭാഗ്യലക്ഷ്മി സിനിമയ്ക്കകത്തും പുറത്തുമുള്ള വിഷയങ്ങളിലും, സ്ത്രീ പ്രശ്‌നങ്ങളിലും, സാമൂഹിക വിഷയങ്ങളിലും ഇടപെടല്‍ നടത്തുന്ന ആള്‍ കൂടിയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും സംഘടനാ ഭാരവാഹികള്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ എന്നോടും ചര്‍ച്ച ചെയ്തിരുന്നു. ഞാനും സംഘടനാ രൂപീകരണത്തെക്കുറിച്ച് എന്റെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്താണ്. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളോ സംഘടനാ രൂപീകരണമോ ഞാന്‍ അറിഞ്ഞിട്ടില്ല. സംഘടന രൂപീകരിച്ചതായും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതായും മാധ്യമങ്ങള്‍ വഴിയാണ് ഞാന്‍ അറിഞ്ഞത്. തുടക്കത്തില്‍ ഇതിന്റെ ഭാഗമായിരുന്നു എന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഞാന്‍ ആലോചിച്ചു. ഞാനും പാര്‍വതിയും തിരുവനന്തപുരത്ത് വിളിപ്പാടകലെ ഉണ്ടായിരുന്നു. സംഘടനയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് പലരും തിരുവനന്തപുരത്ത് എത്തിയത്. എന്നിട്ടും തൊട്ടടുത്തുണ്ടായിരുന്ന എന്നോട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്ന കാര്യവും സംഘടനാ രൂപീകരണവും പറഞ്ഞില്ലെന്നതാണ് ഞാന്‍ ആലോചിക്കുന്നത്. എന്നോട് മിക്കപ്പോഴും സംസാരിക്കുന്നവരും അടുപ്പമുള്ളവരുമാണ് ഈ സംഘടനയുടെ ഭാഗമായവരെല്ലാം, അതു കൊണ്ട് തന്നെ ഇത്തമൊരു നല്ല ശ്രമം ഉണ്ടായപ്പോള്‍ അതിന്റെ ആരംഭഘട്ടത്തില്‍ ചര്‍ച്ചകളിലൊക്കെ ഭാഗഭാക്കായ ഞാന്‍ ഒഴിവാക്കപ്പെട്ടു എന്നതാണ് ഞാന്‍ ആലോചിക്കുന്നത്. രാഷ്ട്രീയ കാരണത്താല്‍ ആവാം എന്നെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ എന്നെയും പാര്‍വതിയെയും ഒഴിവാക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കുമ്പോള്‍ അത്തരമൊരു സംശയം എനിക്കുമുണ്ട്. സംഘടന രൂപീകരിച്ച ശേഷവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷവും വിമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ബന്ധപ്പെട്ട ആരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെ ഒഴിവാക്കിയതിന് കാരണം ഇതു വരെ ആരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മാറ്റിനിര്‍ത്തിയതിന് എന്ത് കൊണ്ടാണ് എന്ന് ബോധ്യപ്പെട്ട ശേഷമേ സംഘടനയുമായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് എന്റെ തീരുമാനം- ഭാഗ്യലക്ഷ്മി പറഞ്ഞു.

ചാനല്‍ വാര്‍ത്ത കണ്ടാണ് ഇത്തരമൊരു സംഘടനയെക്കുറിച്ച് അറിഞ്ഞതെന്നു മാലാ പാര്‍വതി പറയുന്നു. ഒരു പാട് പേര് സിനിമയിലെ ,വിമണ്‍ കളക്ടീവ് തുടങ്ങിയതിന് എന്നെ അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ആ അഭിനന്ദനത്തിന് ഞാന്‍ അര്‍ഹയല്ലെന്നും പാര്‍വതി പറയുന്നു.

സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഢന ആരോപണത്തിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭാഗ്യലക്ഷ്മി പരസ്യനിലപാടെടുത്തിരുന്നു. വടക്കാഞ്ചേരി പീഢന ആരോപണത്തിലെ ഇരയെ മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്ന ഭാഗ്യലക്ഷ്മിയുടെ പ്രസ്താവന ഏറെ വിവാദവുമായിരുന്നു. പിന്നീട് സിപിഎം നേതൃത്വത്തിലുള്ള പൊതുപരിപാടികളില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ മാറ്റിനിര്‍ത്തുന്നതായും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ നാണംകെടുത്തിയ നിങ്ങള്‍ പാര്‍ട്ടിയുടെ ശമ്പളത്തില്‍ അല്ലേ ചോറുണ്ണത് എന്ന് പലരും ഫേസ്ബുക്കിലൂടെ ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന 'സെല്‍ഫി' എന്ന പ്രോഗ്രാം അവസാനിപ്പിക്കുന്നതായും ഭാഗ്യലക്ഷ്മി അറിയിച്ചു. പാര്‍ട്ടി തീരുമാനമെടുത്ത് തന്നെ പ്രോഗ്രാം അവതാരക സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിന് മുമ്പേ സ്വയം പിന്‍മാറുകയായിരുന്നുവെന്നായിരുന്നു ഇവരുടെ വിശദീകരണം. തൃശൂരിലെ ഒരു പരിപാടിക്കിടെ ഹോട്ടലില്‍ വിശ്രമിക്കുന്നതിനിടെ അനില്‍ അക്കര തന്നെ സന്ദര്‍ശിച്ചത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാഗ്യലക്ഷ്മിയും അനില്‍ അക്കരയും മുറിയടച്ചിരുന്ന് ഗൂഢാലോചന എന്ന് ദേശാഭിമാനി നാല് കോളം വാര്‍ത്ത നല്‍കിയെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു. പിണറായി സര്‍ക്കാരില്‍ നൂറ് ശതമാനം നിരാശയാണെന്ന് മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത് ചര്‍ച്ചയായിരുന്നു. പാര്‍വതിയും പല വേളകളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

 • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
 • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
 • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
 • അന്വേഷണം നാദിര്‍ഷയെയും കാവ്യയും ചുറ്റിപ്പറ്റി; ഇരുവരും പ്രതിയാകുമെന്നു സൂചന, വീണ്ടും ചോദ്യം ചെയ്യല്‍
 • മദ്യലഹരിയില്‍ സീരിയല്‍ നടിമാര്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചു
 • ദിലീപിനെതിരേ സിനിമാലോകത്തുനിന്നടക്കം അഞ്ചിലേറെ സാക്ഷികള്‍ ; രമ്യാനമ്പീശനും സാക്ഷി, അ​ന്വേ​ഷ​ണം തു​ട​രും
 • കണ്ണൂരില്‍ വീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
 • 22 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് 55 വര്‍ഷം കഠിനതടവ്
 • ജയരാജനെതിരെ തെളിവില്ല; ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്
 • പീഡനത്തിന് ഇരയായി എന്ന് പറയപെടുന്ന നടിക്ക് നീതി ലഭിക്കില്ല; പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway