നാട്ടുവാര്‍ത്തകള്‍

നരേന്ദ്ര മോഡി യൂറോപ്പിലെത്തുമ്പോള്‍ കൊച്ചി മെട്രോ ഉദ്ഘാടനം; സിപിഎമ്മും ബിജെപിയും പോരില്‍

കൊച്ചി : മെയ് 30 ന് കൊച്ചി മെട്രോ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരില്‍ രാഷ്ട്രീയ പോര്. പ്രധാനമന്ത്രിയെ ഉദ്ഘാടകനാക്കാനിരുന്ന ചടങ്ങു അദ്ദേഹത്തിന്റെ യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ വച്ചതിനെതിരെ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിദേശപര്യടന സമയം നോക്കി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചത് അല്‍പ്പത്തമെന്നും പ്രധാനമന്ത്രി ഏതു വിധേനയും വരാതിരിക്കണം എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതാണ് ഇപ്പോള്‍ വിവാദമാകുന്നത്.


ഈ മാസം 30 ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി എത്താതിരുന്നാല്‍ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടതാണ് കൊച്ചി മെട്രോ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, മേയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെ പ്രധാനമന്ത്രി യൂറോപ്യന്‍ പര്യടനത്തിലാണെന്നും മുന്‍ നിശ്ചയ പ്രകാരമുള്ള യാത്രകള്‍ മാറ്റിവെക്കാനാകില്ലെന്നുമാണ് വിവരം. ജര്‍മ്മനി, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.
ഇതിനിടെ, കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ലെന്ന് വ്യക്തമാക്കി കെഎംആര്‍എല്ലും രംഗത്തെത്തിയിട്ടുണ്ട്. തീയതി പ്രഖ്യാപിച്ചതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.


പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിതിന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ എന്നും സുരേന്ദ്രന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

  • ജിത്തുവിന്റെ സംസ്കാരം മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍
  • ജിത്തുവിന്റെ കൊല; അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍
  • ജിത്തുവിന്റെ മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടു
  • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
  • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്
  • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
  • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
  • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
  • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway