നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു

തിരുവനന്തപുരം: പൂജയുടെ മറവില്‍ ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയായ 54 കാരന്‍ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം ആണ് പെണ്‍കുട്ടി മുറിച്ചുത്. തിരുവനന്തപുരത്ത് പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജ ആവശ്യങ്ങള്‍ക്ക് എത്തിയ ഇയാള്‍ ഇന്ന് വെളുപ്പിനെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിക്കവെയാണ് കത്തി ഉപയോഗിച്ച് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രാത്രി 12.40-ഓടെയാണ് ഹരിസ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാള്‍. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായിഅടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.


കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇയാള്‍ക്ക് അടുപ്പമുണ്ട്. മൂന്നു വര്‍ഷമായി പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഇത്തരത്തില്‍ പെണ്‍കുട്ടിയെ സമീപിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടി ആക്രമിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോക്‌സോ നിയമ പ്രകാരം സ്വാമി ശ്രീഹരിക്കെതിരെ കേസ് എടുത്തു.


സ്വയ രക്ഷാര്‍ത്ഥം ചെയ്തതിനാല്‍ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കില്ലെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ സര്‍ജിക്കല്‍ ഐസി യുവില്‍ കഴിയുന്ന സ്വാമിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

പരാതി ഉണ്ടായാല്‍ പെണ്‍കുട്ടിയെയും വീട്ടുകാരേയും പിന്നീട് ചോദ്യം ചെയ്‌തേക്കാന്‍ സാധ്യതയുണ്ട്. വിവാദ സ്വാമി പെണ്‍കുട്ടിയുടെ മാതാവിന്റെ പരിചയക്കാരനാണ്. രോഗിയായ പിതാവിനെ ചികിത്സിക്കാനും പ്രാര്‍ത്ഥിക്കാനും മറ്റുമായി പതിവായി എത്തിയിരുന്ന ഇയാള്‍ ഈ അവസരമാണ് മുതലെടുത്തിരുന്നത്. പീഡനം സഹിക്ക വയ്യാതെയാണ് യുവതി കഴിഞ്ഞ രാത്രിയില്‍ പ്രതിരോധിച്ചത്.

ബലാത്സംഗ ശ്രമത്തിനെതിരേ പ്രതികരിച്ചു എന്ന നിലയില്‍ നാനാതുറയില്‍ നിന്നും പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍ ഏറുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും പെണ്‍കുട്ടിക്ക് അനുകൂലമായി പ്രതികരണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

 • പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം എടുപ്പിക്കില്ലെന്ന് മധുവിന്റെ മാതാവ്
 • അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞു കാടിറങ്ങിയ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു! സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധജ്വാല
 • എറണാകുളം- അങ്കമാലി രൂപതയുടെ ഭൂമി ഇടപാട്‌; രാജ്യത്തെ കബളിപ്പിക്കാനാണോ ശ്രമമെന്ന് ഹൈക്കോടതി
 • സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം; പിണറായിയുടെ ചിറകിലേറി കോടിയേരി വീണ്ടും
 • മാണിയെ അടുപ്പിക്കേണ്ട; യെച്ചൂരിക്ക് വി.എസിന്റെ കത്ത്
 • പീഡനക്കേസില്‍ ജയിലിലുള്ള റോബിനച്ചന്‍ ആത്മകഥ എഴുതുന്നു
 • മക്കളെല്ലാം പറഞ്ഞ് 'കോപ്ലിമെന്റ്‌സാക്കി'; കോടിയേരിക്ക് റിലാക്സേഷന്‍
 • പള്ളിത്തര്‍ക്കം: യാക്കോബായ സഭ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ കണ്ടു
 • കണ്ണൂരിലെ സമാധാന യോഗം അടിച്ചു പിരിഞ്ഞു
 • ജീവിക്കാനനുവദിക്കുന്നില്ല; ഡല്‍ഹി എകെജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway