ചരമം

കോട്ടയം ഇന്ദ്രപ്രസ്ഥം ഹോട്ടലുടമയുടെ മകന്റെ ജഡം റയില്‍വേട്രാക്കില്‍ ; ദുരൂഹത

കോട്ടയം: കോട്ടയത്തെ പ്രശ്‌സ്തമായ ഇന്ദ്രപ്രസ്ഥം ഹോട്ടലുടമയുടെ മകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ റയില്‍വേട്രാക്കില്‍ കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഹോട്ടലുടമ തിരുവാതുക്കല്‍ ശ്രീ വത്സത്തില്‍ വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറി(28)നെ യാണ് ട്രാക്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പരിശോധന നടത്തുന്നത്.

കോട്ടയം കുമാരനല്ലൂരിന് സമീപത്ത് നിന്നും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ സമീപത്തായി മാറി കിടപ്പമുണ്ട്. കാറിനുള്ളില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്നു. കഴുത്തില്‍ മുറിവേറ്റ പാടുണ്ട് കൊലപാതകമാണെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയാണ്. കാറില്‍ മൊബൈല്‍ഫോണും കിടപ്പുണ്ട്.

ഇന്നലെ രാത്രി മുതല്‍ ഗൗതമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാവിലെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചിരുന്നതായി പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

 • മലയാറ്റൂര്‍ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍
 • യു കെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി
 • ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
 • ബോളിവുഡ് നടി കൃതികാ ചൗധരിയുടെ ജഡം വീട്ടില്‍ അഴുകിയ നിലയില്‍
 • കോട്ടയം സ്വദേശി നോര്‍ത്താപ്ടണില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
 • കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി അന്തരിച്ചു
 • കൊല്ലത്തു കെയര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
 • ബോള്‍ട്ടണിലെ അജയ് എഡ്ഗെറിന്റെ പിതാവ് നിര്യാതനായി
 • ബോള്‍ട്ടണിലെ ജോസ്കുട്ടി ആന്റണിയുടെ മാതാവ് നിര്യാതയായി
 • തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway