ചരമം

തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് നാലു പേര്‍ മരിച്ചു. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍ ,ബീഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്.


നാലുപേരുടെയും മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ആറുപേരായിരുന്നു അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നത് ഇതില്‍ ഒരാളെ ഉടന്‍ തന്നെ രക്ഷിച്ചു. ശേഷിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

വേങ്ങാട് സ്വദേശി സുദര്‍ശനനെയാണ് രക്ഷപ്പെടുത്തിയത്. ഫ്ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.

പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

  • ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഗള്‍ഫില്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളി യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
  • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
  • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
  • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
  • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
  • ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
  • അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കഴുത്തില്‍ കുത്തി മാറിടം മുറിച്ച് കൊലപ്പെടുത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway