ദേശീയം

ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍

ട്വിറ്ററില്‍ സുഷമ സ്വരാജാണ് താരം. എത്ര വലിയ നേതാക്കള്‍ വന്നിട്ടും ഇന്ത്യയുടെ വിദേശകാര്യമന്ത്രിയുടെ ട്വിറ്റര്‍ ഫോളോവേഴിസിന്റെ എണ്ണം കുത്തനെ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ട്വിറ്ററിലൂടെയുള്ള സുഷമയുടെ ഇടപെടലും വലിയ ശ്രദ്ധ നേടുന്നു. ഇടപെടേണ്ട വിഷയങ്ങളില്‍ കൃത്യമായി ഉത്തരവാദിത്തത്തോടെ ഇടപെട്ട് ജനങ്ങളുടെ പ്രിയനേതാവായി തുടരുകയാണ് സുഷമ സ്വരാജ്.

ഇപ്പോഴിതാ സുഷമയുടെ ഒരു ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റേറിയന്‍സ്. തമാശരൂപേണയെുള്ള ഒരു ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടുള്ള സുഷമയുടെ മറുപടിയാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. താന്‍ ചൊവ്വയില്‍ അകപ്പെട്ടിരിക്കുകയാണെന്നും മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണവും വെള്ളവും തീര്‍ന്നുവെന്നും ഇനി എപ്പോഴാണ് മംഗള്‍യാന്‍ 2 അയക്കുക' എന്നായിരുന്നു കരണ്‍ സൈനി എന്നയാള്‍ സുഷമയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 8 മണിടോയെ പോസ്റ്റ് ചെയ്ത് കരണിന്റെ ട്വീറ്റിന് വ്യാഴാഴ്ച രാവിലെയോടെ തന്നെ മറുപടിയുമെത്തി. 'നിങ്ങള്‍ ചൊവ്വയില്‍ ആയാലും ഇന്ത്യന്‍ എംബസി നിങ്ങളെ സഹായിക്കാനെത്തുമെന്നായിരുന്നു സുഷമയുടെ മറുപടി' തമാശ രൂപേണെ എന്നാല്‍കാര്യഗൗരവത്തോടെ പറഞ്ഞ സുഷമയുടെ മറുപടി ട്വിറ്റേറിയന്‍സ് ഏറ്റെടുക്കുകയും ചെയ്തു.

ഭാരതീയര്‍ക്ക് ഏത് അവസരത്തിലും സഹായം നല്‍കാനുള്ള മനസ്സോടെയും ഊര്‍ജ്ജത്തോടെയും ഞങ്ങള്‍ ഇന്ത്യക്കാരെ വശീകരിക്കുന്ന പരിപാടി തുടര്‍ന്നു കൊണ്ടേ ഇരിക്കൂ എന്നായിരുന്നു സുഷമയുടെ ട്വീറ്റിന് മോണിക്ക എന്നയാള്‍ നല്‍കിയ മറുപടി. ജോലിയോട് നിങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥയും നിങ്ങളുടെ കഴിവുമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ചിലര്‍ മറുപടി നല്‍കിയപ്പോള്‍ സുമാ ജീ ഇന്ത്യയുടെ പ്രസിഡന്റ് ആയിക്കാണാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നുവെന്നു വരെ ചിലര്‍ മറുപടി നല്‍കി.

എന്നാല്‍ സുഷമയ്ക്കുള്ള അഭിനന്ദനങ്ങള്‍ക്കും പ്രസംശയ്ക്കും ഇടയില്‍ മോദിക്കിട്ട് കുത്താനും ചിലര്‍ മറന്നില്ല. രാജ്യത്തെ മറന്ന് ലോകം മുഴുവന്‍ ചുറ്റുന്ന പ്രധാനമന്ത്രി മോദിയെ ഒന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടു വരൂ എന്നായിരുന്നു ചിലരുടെ മറുപടി. നിങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറായാലും ആധാര്‍ ഇല്ലെങ്കില്‍ ഇന്ത്യയിലേക്ക് വരുന്നത് ബുദ്ധിമുട്ടാണെന്ന് പരിഹസിക്കുന്നവരുമുണ്ട്.

 • കോലിപ്പടയുടെ കഥകഴിച്ച് അരങ്ങേറ്റക്കാരന്‍ ; പരമ്പര പോയി
 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • പഠനത്തിനെത്തിയെ വിദേശ യുവതി ഡൽഹിയിൽ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway