ചരമം

കോട്ടയം സ്വദേശി നോര്‍ത്താപ്ടണില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോട്ടയം സ്വദേശി നോര്‍ത്താംപ്ടണില്‍ പെട്ടന്നുണ്ടായ ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സ്വദേശിയായ ജിന്‍സണ്‍ കിഴക്കേക്കാട്ടില്‍ (38 ) ലാണ് അല്‍പം മുമ്പ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞു വീണ ജിന്‍സനെഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ വിനീത, ഏക മകള്‍ കെസിയ
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യ വിനീത വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. അതിനിടെ
വീട്ടില്‍ റിപ്പയറിങ്ങിങ് ജോലിക്ക് വന്നയാള്‍ പുറത്തു നിന്ന് ഏറെ തവണ കോളിങ്‌ബെല്‍ അടിച്ചതിനെ വിനീത എഴൂന്നേറ്റ് വന്നപ്പോള്‍ ജിന്‍സണെ തലകറങ്ങി വീണ നിലയില്‍ വീടിന്റെ താെഴയുള്ള മുറിയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആമ്പുലന്‍സ് വിളിച്ചു. സി.പി.ആര്‍ കൊടുത്ത് ഉടന്‍ ് ആശുപത്രിയില്‍ എത്തിച്ചെങ്കിലൂ ഇന്ന് മൂന്നുമണിയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിന്‍സന്റെ പെട്ടെന്നുള്ള മരണത്തിന്റെ ഷോക്കിലാണ് നോര്‍ത്താംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.
മരണ വാര്‍ത്ത അറിഞ്ഞ് നിരവധിപേര്‍ നോര്‍ത്താപ്ടണ്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നേരത്തേ മോറിസണിലെ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജിന്‍സണ്‍ അടുത്തയിടെ ഒരു നേഴ്‌സിങ്‌ഹോമിലേക്ക് ജോലി മാറിയിരുന്നു. ഭാര്യ വിനീത നേഴ്‌സാണ്. ഏക മകള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു.
വളരെ സൗമനും സരസനുമായിരുന്നു ജിന്‍സണ്‍ എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അടുത്തയിടെ മകളുടെ ആദ്യകുര്‍ബാന നടത്തിയപ്പോള്‍ ജിണ്‍സന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടിയിരുന്നു.

  • ആന്‍സിക്ക് ഇന്ന് അന്ത്യവിശ്രമം, സംസ്‌കാരം ഇന്ന് വൈകുന്നേരം ഒളശ സെന്റ് ആന്റണീസ് പള്ളി സിമത്തേരിയില്‍
  • സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവ് വഴിയരികില്‍ കൊല്ലപ്പെട്ടു
  • ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍
  • ആലുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് കോട്ടയം സ്വദേശികളായ അച്ഛനും മകനുമടക്കം 3 മരണം
  • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
  • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
  • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
  • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
  • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway