സിനിമ

എല്ലാത്തിനും അനുവദിച്ച ശേഷം എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല; നടിമാരോട് ഇനിയ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തിനു വലിയ ഷോക്കായിരുന്നു. ഒരു സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ ഒരു പെണ്‍കുട്ടിയുടെ ഗതി എന്തായിരിയ്ക്കും എന്നായിരുന്നു പലരുടെയും ആശങ്ക.

തീര്‍ച്ചയായും പേടിപ്പെടുത്തുന്ന അനുഭവമാണ് ഇതെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് ഒരിടത്തും പോകുന്ന ആളല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്. എല്ലാവരും നല്ലത് മാത്രം ആഗ്രിക്കുന്നവരല്ല. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.. ഞാന്‍ സുരക്ഷിതയാണ്, എനിക്കൊന്നും സംഭവിക്കില്ല എന്ന് ആത്മവിശ്വാസമൊന്നും ഇപ്പോഴില്ല.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാടിനെയും ഇനിയ പ്രശംസിച്ചു. അവര്‍ അത് മൂടിവയ്ക്കാതെ പുറത്ത് പറയുകയും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും ഇനിയ വ്യക്തമാക്കി. പിന്നെ ഇതിന്റെ മറ്റൊരു വശം പറഞ്ഞാല്‍, എന്റെ മുറിയിലേക്ക് ഒരാള്‍ കടന്ന് വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്ന് കൊടുക്കണമല്ലോ. ഞാന്‍ കൂടെ അനുവദിക്കാതെ എന്റെ സ്വകാര്യതയിലേക്ക് ആരും വരില്ല. തന്റേടത്തോടെ, ദൃഢമായി, ആത്മവിശ്വാസത്തോടെ നിന്നാല്‍ ആരും എന്നെ ഓവര്‍ടേക്ക് ചെയ്യില്ല. എല്ലാത്തിനും അനുവദിച്ച ശേഷം എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യവുമില്ല- ഇനിയ പറയുന്നു.

കൃത്യസമയത്ത് എതിര്‍ക്കാനും പ്രതികരിക്കാനും തന്റേടം കാണിക്കണം. എന്റെ നേരെ അങ്ങനെ ഒരു അനുഭവം ഉണ്ടാവാന്‍ സാധ്യതയില്ല. അതൊരു അഹങ്കാരമല്ല, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന ആത്മവിശ്വാസമാണ്. സെറ്റില്‍ ആരെങ്കിലും മോശമായി സംസാരിക്കുകയോ നോക്കുകയോ ചെയ്താല്‍ എല്ലാവരും കേള്‍ക്കെ ഞാന്‍ പ്രതികരിക്കും. വീട്ടില്‍ പറയുകയും ചെയ്യും. അവരില്‍ നിന്ന് മറച്ചുവയ്ക്കാന്‍ എനിക്കൊന്നുമില്ല. ദൈവാനുഗ്രഹത്തില്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ ഇതുവരെ തിക്താനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനിയുള്ള കാര്യത്തില്‍ നമുക്ക് ഗ്യാരണ്ടി ഒന്നും പറയാന്‍ കഴിയില്ലല്ലോ- ഇനിയ പറഞ്ഞു.

  • ഹാരി - മേഗന്‍ വിവാഹത്തില്‍ പ്രിയങ്ക ചോപ്രക്കെന്താണ് കാര്യം!
  • സൗബിന്‍ സാഹിര്‍ വിവാഹിതനായി
  • മുടിയിലല്ല കാര്യം; മുടിമുറിച്ച് പുതിയ ഗെറ്റപ്പില്‍ ലെന
  • 'യൂത്തായ' ലാലേട്ടന്റെ ആദ്യ പൊതുപരിപാടി ഇടപ്പള്ളിയില്‍ ; ഞെട്ടിക്കുന്ന മാറ്റമെന്ന് ആരാധകര്‍
  • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
  • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
  • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
  • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
  • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
  • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway