സിനിമ

ചിമ്പു ഒരു നല്ല മനുഷ്യനാണ്; പക്ഷേ... വല്ലവന്റെ സെറ്റിലെ ദുരനുഭവത്തെക്കുറിച്ച് കാതല്‍ സന്ധ്യ

വല്ലവന്‍ സാമ്പത്തികമായി രക്ഷപ്പെട്ടില്ലെങ്കിലും വിവാദങ്ങളിലും ഗോസിപ്പുകളിലും ഒന്നാമതായിരുന്നു. നയന്‍താര- ചിമ്പു പ്രണയം കത്തിയത് ആ കാലത്താണ്. ചിത്രത്തിലെ ഒരു പോസ്റ്റര്‍ തന്നെ വലിയവിവാദമായി. അതുപോലെ നയന്‍സിന് വേണ്ടി കഥയിലും കഥാപാത്രങ്ങളിലും ചിമ്പു തിരുത്തലുകള്‍ വരുത്തി എന്ന് കേട്ടിരുന്നു. ഇപ്പോള്‍ ആ സിനിമയിലെ അനുഭവത്തെക്കുറിച്ചു വെളിപ്പെടുത്തുകയാണ് കാതല്‍ സന്ധ്യ

വല്ലവന്‍ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം മാറിമറിഞ്ഞു. എന്നോട് പറഞ്ഞ കഥയായിരുന്നില്ല എടുത്തത്. കഥയില്‍ ഒരുപാട് മാറ്റം വരുത്തി. ദിവസവും രാവിലെ 8 മണിക്ക് ഷൂട്ടിന് പോകും. പക്ഷേ വൈകുന്നേരം 6 മണിക്ക് രണ്ട് ഷോട്ട് എടുത്ത് പറഞ്ഞയയ്ക്കും. സത്യത്തില്‍ ഇത് വേറൊരാളായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്.

പിന്നീട് പല പ്രശ്‌നങ്ങളാല്‍ ചിമ്പു ഏറ്റെടുത്തു. കഥ കേട്ടപ്പോള്‍ എന്റെ കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്. എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു പ്രധാന കഥ. എന്നെയും ചിമ്പുവിനെയും റിമ സെന്നിനെയും ചുറ്റിപറ്റിയാണ് കഥ.

പക്ഷേ ഷൂട്ടിങ് സമയത്ത് എല്ലാം അവര്‍ മാറ്റി. എന്നെ സൈഡ് ഗേളാക്കി നിര്‍ത്തി. പേരിനൊരു കഥാപാത്രം. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷേ വല്ലവന്റെ സമയത്ത് എനിക്ക് തന്ന വാക്കുകള്‍ എല്ലാം അദ്ദേഹം തെറ്റിച്ചു. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതായിരുന്നില്ല സിനിമ പുറത്തുവന്നപ്പോള്‍ ഞാന്‍ കണ്ടത്. വേറെ ഏതോ കഥയില്‍ അഭിനയിച്ചതുപോലെയാണ് തോന്നിയത്. ഞാന്‍ കേട്ട കഥയല്ല അത്. അക്കാര്യത്തില്‍ ഞാന്‍ ഏറെ വിഷമിച്ചിരുന്നു.അത് ഞാന്‍ എല്ലാവരുടെയും മുന്നില്‍വെച്ച് തന്നെ തുറന്നുപറയുകയും ചെയ്തു. ഞാന്‍ സിനിമയില്‍ തിളങ്ങി നിന്ന സമയമാണ്. ആ സാഹചര്യത്തില്‍ എന്തിനാണ് ഇത്തരത്തിലുള്ള സിനിമ ചെയ്യാന്‍ തയാറായതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ തമാശയായി തോന്നുന്നു. പക്ഷേ ആ സമയത്ത് ഞാന്‍ കുറേ വേദനിച്ചു. 2006 ല്‍ പുറത്തിറങ്ങിയ വല്ലവന്‍ സംവിധാനം ചെയ്തത് ചിമ്പുവാണ്. നയന്‍താര, റിമ സെന്‍, സന്ധ്യ, സന്താനം എന്നിവരാണ് മറ്റ് താരങ്ങള്‍.

 • ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍
 • ആ നടനുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി നമിത
 • ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കൂട്ട് നിന്നു; പുനരാലോചിക്കണമെന്ന് ഷാജോണ്‍
 • ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ വൈറല്‍
 • ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരിഹസിച്ച വിജയ് ചിത്രത്തിനെതിരെ ബിജെപി
 • ഹാര്‍വിയുടെ പീഡനങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്രയ്ക്കും ചിലതുപറയാനുണ്ട്
 • വിവാഹ വാഗ്ദാനം നല്‍കി അസിസ്റ്റന്റ് ഡയറക്ടര്‍ ചതിച്ചപ്പോള്‍ തകര്‍ന്നു; ശാരീരിക പീഡനത്തേക്കാള്‍ ക്രൂരമാണ് തന്റെ അനുഭവമെന്ന് മൈഥിലി
 • വെയ്റ്ററെ തല്ലിയത് മുഖത്തു നോക്കി അസഭ്യം പറഞ്ഞതിനെന്ന് സീരിയല്‍ നടി
 • ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ? മാധ്യമപ്രവര്‍ത്തകനോട് നീരസം പ്രകടിപ്പിച്ചു ഇന്നസെന്റിന്റെ മറുപടി
 • രാത്രി കൊച്ചിയിലേക്ക് വന്ന നടി പാര്‍വതി അപകട കെണിയില്‍പ്പെട്ടു; റോഡിലിറങ്ങി വാഹനങ്ങള്‍ നിര്‍ത്തിച്ചു താരം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway