സിനിമ

സ്വന്തം നിഴല് പോലും അറിയാത്ത കഥ; സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ വരുന്നു

'പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ.
സ്വന്തം നിഴല് പോലും അറിയാത്ത കഥ...'- അതെ കേരളത്തെ കബളിപ്പിച്ചു മുങ്ങിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഒടുവില്‍ വെള്ളിത്തിരയില്‍ .
ഇനിയും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പിന്റെ 'പിടികിട്ടാത്ത ജീവിതം' സിനിമയാകുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷാല്‍ സുകുമാരക്കുറുപ്പായി സ്‌ക്രീനിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

എണ്‍പതുകളില്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാക്കോ കൊലക്കേസും, സുകുമാരക്കുറുപ്പിന്റെ തിരോധാനത്തിലൂടെയാകും കഥ മുന്നോട്ട് പോകുക. റിയലും ഫാന്റസിയും ചേര്‍ന്ന ചിത്രം.
'പറഞ്ഞതും അറിഞ്ഞതുമല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന അറിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തട്ടുന്നതിനായി സുകുമാരക്കുറുപ്പ് 1984 ല്‍ ചാക്കോ എന്ന ഫിലിം പ്രോജക്ടറെ മദ്യം നല്‍കി കൊലപ്പെടുത്തി കാറോടെ കത്തിക്കുകയും 'സുകുമാരക്കുറുപ്പ് മരിച്ചു' എന്ന വരുത്തി തീര്‍ക്കാനുമാണ് ശ്രമിച്ചത്. ഒരുത്തി പൊളിഞ്ഞതോടെ പോലീസിനെ വെട്ടിച്ചു മുങ്ങി. കുറുപ്പിനായി കേരളാ പോലീസ് തെരയാത്ത സ്ഥലങ്ങളില്ല.

മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു സൂചന പോലും ഇല്ലാതെ ദുരൂഹതയായി തുടരുന്ന സുകുമാരക്കുറുപ്പ് ആണ് വെള്ളിത്തിരയിലെത്തുന്നത്.

 • മോഹന്‍ലാലിന്റെ ഒടിയന്‍ വാരണാസിയില്‍ തുടങ്ങി, നായിക മഞ്ജു തന്നെ
 • ആയിരങ്ങളുടെ ആവേശത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ ; ഹോട്ട് താരത്തെ കാണാന്‍ തിക്കിത്തിരക്കി സ്ത്രീകളും
 • എന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അത് എന്റെ മാത്രം തെറ്റ് - ട്രോളന്‍മാരോട് പൃഥ്വീരാജ്
 • വിജയ്-സൂര്യ ആരാധകരുടെ ഫാന്‍ ഫൈറ്റിനിടയില്‍പ്പെട്ട് പരിക്ക് പറ്റിയത് അനുശ്രീക്ക്
 • മഞ്ജു -ദിലീപ് ജീവിതവുമായി സാമ്യം; സംവിധായകന്റെ നോവല്‍ വിവാദമാകും
 • തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ ; കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല- ശ്രുതിഹാസന്‍
 • എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പദ്ധതിയിട്ടു: വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍
 • തളയ്ക്കാനാരുമില്ലാത്ത മദയാന! അപ്രഖ്യാപിത കോടതിയാണല്ലോ നിങ്ങള്‍ -പിസി ജോര്‍ജിനെതിരെ സജിത മഠത്തില്‍
 • പത്തുവയസുകാരന്‍ ഭര്‍ത്താവും പതിനെട്ടുകാരി ഭാര്യയും; വിവാദ സീരിയല്‍ നിര്‍ത്തണമെന്ന് സ്മൃതി ഇറാനി
 • സിനിമയില്‍ തന്നെ ഒതുക്കിയത് ദിലീപാണെന്ന വാര്‍ത്തകള്‍ തള്ളി നടി ഭാമ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway