സിനിമ

പത്മപ്രിയയെ ഡ്രൈവര്‍ കയറിപിടിച്ചു; ജയറാം രക്ഷകനായി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമാ മേഖലയിലെ പലരും തങ്ങള്‍ക്ക് നേരെയുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് നടി പത്മപ്രിയ. പ്രമുഖ സിനിമാ വാരികയായ നാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


സിബിമലയില്‍ സംവിധാനം ചെയ്ത അമൃതം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. സാധാരണ എവിടെപ്പോയാലും കാറില്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന പത്മപ്രിയ, അന്നും ഫ്രണ്ട് സീറ്റിലിരുന്നു. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും ഡ്രൈവറും മാത്രം.


പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, അന്ന് പത്മപ്രിയയുമായുള്ള യാത്ര ഹോട്ടലിന് മുന്നില്‍ അവസാനിക്കുമ്പോള്‍ ഡ്രൈവര്‍ പത്മപ്രിയയെ കടന്നുപിടിച്ചു. ഭയന്നുവിറച്ച പത്മപ്രിയ അലറി. നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ വിവരമറിഞ്ഞ് ഓടിവന്നു.

അന്ന് ഡ്രൈവറെ താക്കീത് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്.

 • മോഹന്‍ലാലിന്റെ ഒടിയന്‍ വാരണാസിയില്‍ തുടങ്ങി, നായിക മഞ്ജു തന്നെ
 • ആയിരങ്ങളുടെ ആവേശത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ ; ഹോട്ട് താരത്തെ കാണാന്‍ തിക്കിത്തിരക്കി സ്ത്രീകളും
 • എന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അത് എന്റെ മാത്രം തെറ്റ് - ട്രോളന്‍മാരോട് പൃഥ്വീരാജ്
 • വിജയ്-സൂര്യ ആരാധകരുടെ ഫാന്‍ ഫൈറ്റിനിടയില്‍പ്പെട്ട് പരിക്ക് പറ്റിയത് അനുശ്രീക്ക്
 • മഞ്ജു -ദിലീപ് ജീവിതവുമായി സാമ്യം; സംവിധായകന്റെ നോവല്‍ വിവാദമാകും
 • തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ ; കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല- ശ്രുതിഹാസന്‍
 • എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പദ്ധതിയിട്ടു: വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍
 • തളയ്ക്കാനാരുമില്ലാത്ത മദയാന! അപ്രഖ്യാപിത കോടതിയാണല്ലോ നിങ്ങള്‍ -പിസി ജോര്‍ജിനെതിരെ സജിത മഠത്തില്‍
 • പത്തുവയസുകാരന്‍ ഭര്‍ത്താവും പതിനെട്ടുകാരി ഭാര്യയും; വിവാദ സീരിയല്‍ നിര്‍ത്തണമെന്ന് സ്മൃതി ഇറാനി
 • സിനിമയില്‍ തന്നെ ഒതുക്കിയത് ദിലീപാണെന്ന വാര്‍ത്തകള്‍ തള്ളി നടി ഭാമ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway