നാട്ടുവാര്‍ത്തകള്‍

ക്നാനായ മക്കളുടെ വലിയ ഇടയന് വിട; മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്ന്‌

കോട്ടയം: ക്നാനായ മക്കളുടെ വലിയ ഇടയനും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്ന് . ഉച്ചകഴിഞ്ഞു രണ്ടിന്‌ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മെത്രാന്മാരും വൈദികരും സഹകാര്‍മികരായി പങ്കെടുക്കും. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി വചനസന്ദേശം നല്‍കും.

കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ സൂസൈപാക്യം അനുസ്‌മരണ സന്ദേശം നല്‍കും. സമാപന ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. നഗരികാണിക്കലിനെ തുടര്‍ന്ന്‌ കത്തീഡ്രല്‍ ദേവാലയത്തോടനുബന്ധിച്ച്‌ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കും. അതിരൂപതയിലെ മുന്‍ അധ്യക്ഷന്‍മാരുടെ കബറിടത്തോടു ചേര്‍ന്നാണു മാര്‍ കുര്യാക്കോസ് കുന്നശേരിയും അന്ത്യവിശ്രമം കൊള്ളുക.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു കാരിത്താസ്‌ ആശുപത്രിയില്‍ നിന്നു വിലാപയാത്രയായി ക്രിസ്‌തുരാജാ കത്തീഡ്രലില്‍ എത്തിച്ച ഭൗതികശരീരം പൊതുദര്‍ശനത്തിന്‌ വച്ചു. വിലാപയാത്രയില്‍ ക്‌നാനായ കത്തോലിക്കാ സമുദായത്തിലെ നിരവധി വൈദികരും ഒട്ടേറെ സിസ്‌റ്റര്‍മാരും ആയിരക്കണക്കിനു അല്‍മായരും പങ്കെടുത്തു. പ്രഥമ മെത്രാപ്പോലീത്തയ്‌ക്ക്‌ പ്രണാമമര്‍പ്പിക്കാന്‍ വഴിനീളെ കണ്ണീരോടെ ജനം കാത്തുനിന്നു. കത്തീഡ്രലില്‍ മൃതദേഹം വീക്ഷിക്കാനും പ്രാര്‍ഥിക്കാനും രാത്രി വൈകിയും ജനങ്ങളുടെ വന്‍തിരക്കായിരുന്നു.


മന്ത്രി മാത്യു ടി. തോമസ്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ജോസ്‌ കെ. മാണി എം.പി, എം.എല്‍.എമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി.സി. ജോര്‍ജ്‌, കേരളാ കോണ്‍ഗ്രസ്‌(ജേക്കബ്‌) ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌, ആര്‍ച്ച്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, റവ. ഡോ. സ്‌റ്റാന്‍ലി റോമന്‍, ബിഷപ്‌ തോമസ്‌ മാര്‍ തിമോത്തിയോസ്‌, മാര്‍ തോമസ്‌ മേനാംപറമ്പില്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസ്‌ പുളിക്കല്‍, കലക്‌ടര്‍ സി.എ. ലത തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരദിനമായ ഇന്ന്‌ അതിരൂപതയിലെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും അവധിയാണ്.കോട്ടയം പൗരാവലിയുടെ സ്മരണാഞ്ജലി 20ന്

മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ കോട്ടയം പൗരാവലി 20നു സ്മരണാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് അഞ്ചിനു മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചന യോഗം ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി എം.എം.മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജസ്‌റ്റിസ് കെ.ടി.തോമസ്, ജസ്‌റ്റിസ് സിറിയക് ജോസഫ്, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ. തോമസ് മാര്‍ തിമോത്തിയോസ്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 • പീഡിപ്പിച്ചയാളുടെ പേരുപറയാന്‍ പലരും എന്നെ നിര്‍ബന്ധിച്ചു, അത് തുറന്നു പറയാത്തതിന് ഒരു കാരണമുണ്ട്- വെളിപ്പെടുത്തലുമായി പാര്‍വതി
 • ഒരിടപാടിന് വാങ്ങുന്നത് 50,000 വ​രെ; ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭസംഘം പിടിയില്‍
 • സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍
 • ബിജെപി വിറച്ചു; രാഹുല്‍ ഇനി പപ്പുവല്ല
 • ഹിമാചലില്‍ ഉദിച്ചുയര്‍ന്ന് ഇന്ത്യന്‍ 'ജെറമി കോര്‍ബിന്‍ '; ചരിത്രം കുറിച്ച് സിപിഎം
 • ഉണ്ണിമുകുന്ദനെതിരെ യുവതിയുടെ മാനഭംഗക്കേസ്; നടന്റെ പരാതിയില്‍ ആന്റി ക്ളൈമാക്സ്
 • കടുത്ത പോരാട്ടത്തില്‍ ഗുജറാത്ത് ബിജെപിക്ക്; ഹിമാചലിലും അധികാരത്തില്‍
 • മുന്നണി പ്രവേശനമുണ്ടെന്ന് കെഎം മാണി; പിണറായി വിജയനോട് എപ്പോഴും സോഫ്റ്റ് കോര്‍ണര്‍
 • പ്രധാനമന്ത്രി കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും; ബേപ്പൂരില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
 • വെറുപ്പിന്റെ രാഷ്ട്രീയമല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്; ബിജെപിയെയും മോഡിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway