നാട്ടുവാര്‍ത്തകള്‍

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു; യാത്രയുടെ സുഖമറിഞ്ഞു മോദിയും

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ ഉദ്ഘാടനയാത്ര നടത്തിയ ശേഷം കലൂരെ വേദിയില്‍ വെച്ചാണ് പ്രധാനമന്ത്രി കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ തന്നെ കൊച്ചി സ്മാര്‍ട്ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നും വരുംദിനങ്ങളില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൊച്ചി മെട്രോയ്ക്കായി രണ്ടായിരം കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചു. മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ജീവനക്കാരായി തിരഞ്ഞെടുത്തതും മലിനീകരണം കുറഞ്ഞ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കിയതിനെയും അദ്ദേഹം എടുത്തുകാട്ടി.


കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.


രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു.


കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്‍മുള വിമാനത്താവളത്തിന് സംസ്ഥാനസര്‍ക്കാര്‍ എതിരുനിന്നത്. വികസനത്തോടൊപ്പം പരിസ്ഥിതിക്കും കേരള സര്‍ക്കാര്‍ പ്രധാന്യം കല്‍പ്പിക്കുന്നു. കേന്ദ്രസര്‍ക്കാരിനോടും, ഡിഎംആര്‍സിയോടും, പ്രത്യേകിച്ച് ഇ. ശ്രീധരനോടും നന്ദി രേഖപ്പെടുത്തിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.


സ്വാഗതപ്രസംഗത്തില്‍ കെഎംആര്‍എല്‍ എംഡി ഇ. ശ്രീധരന്റെ പേരുപറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് വലിയ ആരവമാണ് ഉയര്‍ന്നത്. കരഘോഷം മിനിട്ടുകളോളം നീണ്ടുനിന്നു.
പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെഎംആര്‍എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കെവി തോമസ് എംപി എന്നിവര്‍ വേദി പങ്കിട്ടു.


പാലാരിവട്ടം സ്റ്റേഷനില്‍ നാട മുറിച്ച് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, പത്തടിപ്പാലം വരെ കന്നിയാത്ര നടത്തി. യാത്രയില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെഎംആര്‍എല്‍ മുഖ്യോപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു..

കലൂര്‍ സ്റ്റേഡിയത്തിനു സമീപം പ്രത്യേകമൊരുക്കിയ വേദിയിലാണ് പിന്നീട് മെട്രോ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങു നടന്നത്.

  • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
  • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
  • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
  • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
  • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
  • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
  • കേരളത്തില്‍ എന്‍സിപി പിളര്‍പ്പിലേക്ക്; തോമസ് ചാണ്ടിക്കെതിരേ ശശീന്ദ്രന്‍
  • മാഡത്തെക്കുറിച്ചു അങ്കമാലി കോടതിയില്‍ പറയാമെന്നു പള്‍സര്‍ സുനി; കോടതിയില്‍ ഹാജരാക്കാതെ പോലീസും
  • രണ്ടു വിദ്യാര്‍ത്ഥികളുടെ മരണം സംശയാസ്പദം; കേരളത്തിന്റെ ഉറക്കം കെടുത്തി ബ്ലു വെയില്‍ ട്രാപ്പ്; സ്ഥിരീകരണമില്ലെന്ന് പോലീസ്
  • ജീന്‍പോളിനെതിരെ നടി പരാതി പിന്‍വലിച്ചാലും ഒത്തുതീര്‍പ്പ് പറ്റില്ല; കേസുമായി പൊലീസ് മുന്നോട്ട്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway