നാട്ടുവാര്‍ത്തകള്‍

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചത് ബീഫ് ഫെസ്റ്റ് നടത്തി. പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേനാ വിമാനത്താവളത്തിന് പുറത്തായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.
കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തി യത്.
പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന് സമീപമാണ് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. ബീഫ് നിരോധനത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

  • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
  • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
  • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
  • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
  • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
  • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
  • കേരളത്തില്‍ എന്‍സിപി പിളര്‍പ്പിലേക്ക്; തോമസ് ചാണ്ടിക്കെതിരേ ശശീന്ദ്രന്‍
  • മാഡത്തെക്കുറിച്ചു അങ്കമാലി കോടതിയില്‍ പറയാമെന്നു പള്‍സര്‍ സുനി; കോടതിയില്‍ ഹാജരാക്കാതെ പോലീസും
  • രണ്ടു വിദ്യാര്‍ത്ഥികളുടെ മരണം സംശയാസ്പദം; കേരളത്തിന്റെ ഉറക്കം കെടുത്തി ബ്ലു വെയില്‍ ട്രാപ്പ്; സ്ഥിരീകരണമില്ലെന്ന് പോലീസ്
  • ജീന്‍പോളിനെതിരെ നടി പരാതി പിന്‍വലിച്ചാലും ഒത്തുതീര്‍പ്പ് പറ്റില്ല; കേസുമായി പൊലീസ് മുന്നോട്ട്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway