നാട്ടുവാര്‍ത്തകള്‍

കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം ഇടിച്ചുകയറി കുമ്മനത്തിന്റെ യാത്ര; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത്

കൊച്ചി മെട്രൊയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇടിച്ചുകയറി. . സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കന്നിയാത്രയില്‍ വളരെക്കുറച്ച് പേരെ മാത്രമെ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നുളളു. ഇതിലാകട്ടെ പ്രതിപക്ഷ നേതാവോ, സംസ്ഥാനത്ത് നിന്നുളള മറ്റ് മന്ത്രിമാരോ ഇല്ലായിരുന്നു.


ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മെട്രൊമാന്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരായിരുന്നു മെട്രൊയുടെ ആദ്യയാത്രയിലുണ്ടായിരുന്ന മറ്റുളളവര്‍. ഇവര്‍ക്കൊപ്പമാണ് സര്‍ക്കാരിന്റെയോ മറ്റുളളതോ ആയ യാതൊരു ഔദ്യോഗിക പദവികളും ഇല്ലാത്ത കുമ്മനത്തിന്റെ യാത്രയും.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എയെയും മെട്രൊയിലെ പ്രധാനമന്ത്രിയുടെ യാത്രയില്‍ നിന്നും ഒഴിവാക്കിയതായി നേരത്തെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചുളള കുമ്മനത്തിന്റെ കടന്നുവരവ്. ഇതിനെ പരിഹസിച്ചു സോഷ്യല്‍ മീഡിയയും രംഗത്തുവന്നു.

 • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
 • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
 • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
 • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
 • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
 • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
 • കേരളത്തില്‍ എന്‍സിപി പിളര്‍പ്പിലേക്ക്; തോമസ് ചാണ്ടിക്കെതിരേ ശശീന്ദ്രന്‍
 • മാഡത്തെക്കുറിച്ചു അങ്കമാലി കോടതിയില്‍ പറയാമെന്നു പള്‍സര്‍ സുനി; കോടതിയില്‍ ഹാജരാക്കാതെ പോലീസും
 • രണ്ടു വിദ്യാര്‍ത്ഥികളുടെ മരണം സംശയാസ്പദം; കേരളത്തിന്റെ ഉറക്കം കെടുത്തി ബ്ലു വെയില്‍ ട്രാപ്പ്; സ്ഥിരീകരണമില്ലെന്ന് പോലീസ്
 • ജീന്‍പോളിനെതിരെ നടി പരാതി പിന്‍വലിച്ചാലും ഒത്തുതീര്‍പ്പ് പറ്റില്ല; കേസുമായി പൊലീസ് മുന്നോട്ട്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway