സിനിമ

കൊച്ചി മെട്രോ സിനിമയും , പ്രധാനവേഷത്തില്‍ റീമ കല്ലിങ്കല്‍

കേരളത്തിന്റെ അഭിമാന പദ്ധതിയായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ കൊച്ചി മെട്രോ ഒരു സിനിമയ്ക്ക് കൂടി പ്രമേയമാകുന്നു. മെട്രോ വിഷയ പശ്ചാത്തലത്തില്‍ 'അറബികടലിന്റെ റാണി ദി മെട്രോ ഓഫ് വുമണ്‍ ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടി റീമ കല്ലിങ്കല്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്.
എം പദ്മകുമാറും, തിരക്കഥ കൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃപ്പുണ്ണിത്തുറക്കാരിയായിട്ടുള്ള സെയില്‍സ് ഗേള്‍ ആയിട്ടാണ് ചിത്രത്തില്‍ റീമ എത്തുന്നത്. റീമയുടെ കഥാപാത്രം മെട്രോമാന്‍ ഇ ശ്രീധരനെ കാണാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അവരുടെ ജീവിതവും പശ്ചാത്തലമായാണ് സിനിമ ഒരുങ്ങുന്നത്. മെട്രോമാന്‍ ഇ ശ്രീധരനായി പ്രമുഖ താരം ചിത്രത്തിലുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും. കേരളത്തിന്റെ സ്വപ്‌നമാണ് കൊച്ചി മെട്രോ ഉദ്ഘാടനത്തിലൂടെ സാധ്യമായത്.

 • നടിക്കു നുണപരിശോധന വേണമെന്നു സലീം കുമാര്‍ ; ആഞ്ഞടിച്ചു സോഷ്യല്‍ മീഡിയ
 • മൂന്നാം വരവിനു തയാറെടുത്തു തെന്നിന്ത്യയുടെ പഴയ സൂപ്പര്‍ നായിക
 • കാവ്യ ഗര്‍ഭിണിയാണെന്ന് അറിയുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്ന്: ദിലീപ്
 • മമ്മുട്ടി ഒട്ടും കുറയ്ക്കുന്നില്ല; പുതിയ സിനിമയിലെ വില്ലന്‍ കാലകേയന്‍
 • പൊതുപരിപാടികളിലൊന്നും ക്ഷണം ലഭിക്കാത്തത് കൊണ്ടാണ് പോകാത്തത്- നടി രസ്‌ന
 • കേസ് കത്തുമ്പോള്‍ ആക്രമണത്തിന് ഇരയായ നടി യു.കെയില്‍; ഒപ്പം മഞ്ജുവാര്യരും
 • താന്‍ മഞ്ജുവാര്യരുടെ കടുത്ത ആരാധകനാണെന്നു തമിഴ് ഹീറോ വിശാല്‍
 • 43ാം വയസിലും ഗ്ലാമറില്‍ തിളങ്ങുന്ന ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം ഇതാണ് ..
 • ദിലീപിനും കാവ്യയ്ക്കും കുഞ്ഞുണ്ടാകാന്‍ പോകുന്നതായി വാര്‍ത്ത
 • നസ്‌റിയ തിരിച്ചെത്തുന്നു; നായകന്‍ ഫഹദല്ല, പൃഥ്വിരാജ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway