സിനിമ

വിവാഹം മൂലം യാതൊരു വിധ അടിമത്വവും സ്വീകരിക്കാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്- വൈക്കം വിജയലക്ഷ്മി

ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല. വിവാഹം മൂലം യാതൊരു വിധ അടിമത്വവും സ്വീകരിക്കാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്. നമ്മുടെ സര്‍ഗ്ഗവൈഭവങ്ങള്‍ക്ക് തടയിടുന്ന ഭര്‍ത്താക്കന്മാരെ വേണ്ട എന്നു പറയണം- പറയുന്നത് ഗായിക വൈക്കം വിജയലക്ഷ്മി. ഉറപ്പു നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയപ്പോള്‍ അയാളെ തന്നെ വേണ്ടെന്നുവച്ച ധീര.


ഞാന്‍ സധൈര്യം എടുത്ത ഒരു തീരുമാനമാണിത്. എന്റെ തീരുമാനം മാതാപിതാക്കള്‍ക്കും സ്വീകാര്യമായിരുന്നു. 'നിനക്ക് പേടി തോന്നുന്നുവെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കൂ' എന്നവര്‍ പല ആവര്‍ത്തി പറഞ്ഞപ്പോള്‍ എനിക്കും സമാധാനമായി. ഇപ്പോഴാണ് എനിക്ക് സമാധാനം കിട്ടിയത്. മുമ്പ് വിവാഹത്തെക്കുറിച്ച് എനിക്ക് ഭയങ്കരമായ ടെന്‍ഷനായിരുന്നു. ഈശ്വരാ വിവാഹത്തിനു ശേഷം എന്നെ വിട്ടു എല്ലാം നഷ്ടപ്പെടുമോ എന്ന ആധി ഉണ്ടായിരുന്നു. വേണ്ട എന്ന് തീരുമാനിച്ചതോടെ എല്ലാം ശാന്തമായി. ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനത്തെ കുറിച്ച് ഗായിക വിവരിക്കുന്നത് ഇങ്ങനെ.


ഭാവി വരനെ കുറിച്ച് ഇപ്പോഴും വിജയലക്ഷ്മിയുടെ മനസ്സില്‍ ചില കാഴ്ചപാടുണ്ട്. എല്ലാ രീതിയിലും അദ്ദേഹം എനിക്കൊരു തുണയായിരിക്കണം. യാതൊരു കാരണവശാലും എന്നില്‍ നിരാശ ഉണ്ടാക്കരുത്. എന്റെ സംഗീത ജീവിതത്തിനോട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കണം. വിജയലക്ഷ്മി പറയുന്നു. സംഗീതമാണ് എന്റെ ശക്തി. ഇങ്ങനെയൊരു കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. ഇപ്പോള്‍ ഞാന്‍ തികച്ചും സ്വതന്ത്രയാണ്.


തുടക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച വിഷയങ്ങളില്‍നിന്നും അദ്ദേഹം പിന്‍വാങ്ങുകയുണ്ടായി. അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇല്ലാത്ത സ്ഥിതിക്ക് എന്റെ വീട്ടില്‍തന്നെ താമസിക്കുമെന്ന തീരുമാനവും ഉണ്ടായി. വരനെ ആവശ്യമുണ്ടെന്ന് ഞാന്‍ കൊടുത്തിരുന്ന പത്രപരസ്യം അനുസരിച്ചു വന്ന അറുനൂറോളം പേരില്‍നിന്നും ഇദ്ദേഹത്തെയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്.

അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു എന്നോട് ആദ്യം സംസാരിച്ചത്. ഞാന്‍ എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് അവരോട് പറയുകയുണ്ടായി. എന്നോടൊപ്പം എന്റെ വീട്ടില്‍ താമസിക്കണം. എന്റെ സംഗീത പ്രയാണത്തില്‍ തടസം നില്‍ക്കരുത്. ഉന്നതങ്ങളിലേക്ക് പോകാന്‍ എന്നെ സഹായിക്കണം.' ഞാന്‍ പറഞ്ഞതൊക്കെ അവര്‍ സമ്മതിക്കുകയും ചെയ്തു.


വിവാഹ നിശ്ചയത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതില്‍നിന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കഴിയണം എന്നതായിരുന്നു. മറ്റൊന്ന് സംഗീത അദ്ധ്യാപികയായി ജോലി തുടരുക. അതെല്ലാം കേട്ട് എനിക്കു പേടി തോന്നി. ഞാന്‍ വിയോജിപ്പ് അറിയിച്ചു.

വീണ്ടും എന്നെ വേദനിപ്പിക്കുന്ന ചില സംഭാഷണങ്ങളും അദ്ദേഹത്തില്‍നിന്നും പുറത്തുവന്നു. 'കണ്ണുകള്‍ക്ക് കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. വെറുതെ എന്തിനാ മരുന്നും മറ്റും കഴിക്കുന്നത്?' എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. 'ഈ ബന്ധം ഇവിടെവച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്.' കാരണം തുടക്കത്തില്‍ തന്നെ സ്വഭാവ രീതി ഇങ്ങനെയാണെങ്കില്‍ വിവാഹശേഷമുള്ള അവസ്ഥ എന്തായിരിക്കുമെന്നു വിജയലക്ഷ്മി ചോദിക്കുന്നു.

  • മോഹന്‍ലാലിന്റെ ഒടിയന്‍ വാരണാസിയില്‍ തുടങ്ങി, നായിക മഞ്ജു തന്നെ
  • ആയിരങ്ങളുടെ ആവേശത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ ; ഹോട്ട് താരത്തെ കാണാന്‍ തിക്കിത്തിരക്കി സ്ത്രീകളും
  • എന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അത് എന്റെ മാത്രം തെറ്റ് - ട്രോളന്‍മാരോട് പൃഥ്വീരാജ്
  • വിജയ്-സൂര്യ ആരാധകരുടെ ഫാന്‍ ഫൈറ്റിനിടയില്‍പ്പെട്ട് പരിക്ക് പറ്റിയത് അനുശ്രീക്ക്
  • മഞ്ജു -ദിലീപ് ജീവിതവുമായി സാമ്യം; സംവിധായകന്റെ നോവല്‍ വിവാദമാകും
  • തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ ; കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല- ശ്രുതിഹാസന്‍
  • എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പദ്ധതിയിട്ടു: വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍
  • തളയ്ക്കാനാരുമില്ലാത്ത മദയാന! അപ്രഖ്യാപിത കോടതിയാണല്ലോ നിങ്ങള്‍ -പിസി ജോര്‍ജിനെതിരെ സജിത മഠത്തില്‍
  • പത്തുവയസുകാരന്‍ ഭര്‍ത്താവും പതിനെട്ടുകാരി ഭാര്യയും; വിവാദ സീരിയല്‍ നിര്‍ത്തണമെന്ന് സ്മൃതി ഇറാനി
  • സിനിമയില്‍ തന്നെ ഒതുക്കിയത് ദിലീപാണെന്ന വാര്‍ത്തകള്‍ തള്ളി നടി ഭാമ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway