നാട്ടുവാര്‍ത്തകള്‍

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് യുവതി ഹര്‍ജി നല്‍കി. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതുകൊണ്ടു തന്നെ സിബിഐ പോലുള്ള ഉയര്‍ന്ന ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിലും പെണ്‍കുട്ടിയും സ്വാമിയുടെ അഭിഭാഷകനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാക്ഷണത്തിലും പോലീസിന് കൊടുത്ത മൊഴിക്ക് വിരുദ്ധമായ കാര്യമായിരുന്നു യുവതി പറഞ്ഞത്.
പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് നേരത്തെ ഫോണ്‍ സംഭാഷണത്തിലും യുവതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട് പോക്‌സോ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം കേസില്‍ ദുരൂഹത തുടരുകയാണ്.

 • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
 • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
 • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
 • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
 • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
 • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
 • കേരളത്തില്‍ എന്‍സിപി പിളര്‍പ്പിലേക്ക്; തോമസ് ചാണ്ടിക്കെതിരേ ശശീന്ദ്രന്‍
 • മാഡത്തെക്കുറിച്ചു അങ്കമാലി കോടതിയില്‍ പറയാമെന്നു പള്‍സര്‍ സുനി; കോടതിയില്‍ ഹാജരാക്കാതെ പോലീസും
 • രണ്ടു വിദ്യാര്‍ത്ഥികളുടെ മരണം സംശയാസ്പദം; കേരളത്തിന്റെ ഉറക്കം കെടുത്തി ബ്ലു വെയില്‍ ട്രാപ്പ്; സ്ഥിരീകരണമില്ലെന്ന് പോലീസ്
 • ജീന്‍പോളിനെതിരെ നടി പരാതി പിന്‍വലിച്ചാലും ഒത്തുതീര്‍പ്പ് പറ്റില്ല; കേസുമായി പൊലീസ് മുന്നോട്ട്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway