നാട്ടുവാര്‍ത്തകള്‍

മാര്‍ കുന്നശേരി ദീപ്തമായ ഓര്‍മ്മ; സംസ്ക്കാര ചടങ്ങിനെത്തിയത് പതിനായിരങ്ങള്‍

കോട്ടയം: മാര്‍ കുര്യാക്കോസ് കുന്നശേരി ഇനി സഭാ വിശ്വാസികളുടെ മനസിലെ ദീപ്തമായ ഓര്‍മ്മ. പതിനായിരങ്ങളുടെ സാന്നിധ്യത്തിലാണ് വലിയ ഇടയന് കേരള സഭ വിട നല്‍കിയത്. ശനിയാഴ്ച പിതാവിന്റെ സംസ്ക്കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍മാത്യു മൂലക്കാട്ട് ദിവ്യബലിക്ക് മുഖ്യകാര്‍മികനായിരുന്നു. മാര്‍ ജേക്കബ് തൂങ്കുഴി, ഡോ. സൂസൈപാക്യം മെത്രാപ്പോലീത്ത , മാര്‍ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മാര്‍ മാത്യു മൂലകാട്ട് തുവാല ഇട്ട് മുത്തം നല്‍കി ആ കര്‍മ്മയോഗിക്ക് ക്നാനായ മക്കളുടെ അന്ത്യ ചുംബനം നല്‍കി. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. തൃശ്ശൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം അനുസ്മരണ സന്ദേശം നല്‍കി. സാമൂഹ്യ പ്രതിബദ്ധതയോടെ കര്‍മ്മനിരതനായ ആത്മീയാചര്യനായിരുന്നു അഭിവന്ദ്യകുന്നശ്ശേരി പിതാവെന്ന് അദ്ദേഹം പറഞ്ഞു. സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സീറോ മലബാര്‍ സഭയിലെ അഗ്രഗണ്യനായ വൈദികമേലദ്ധ്യക്ഷന്റെ വേര്‍പാട്

സഭയ്ക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അഭിവന്ദ്യ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയുടെ സന്ദേശം ഫാ. ജോണ്‍ചേന്നാക്കുഴിയും വായിച്ചു.

നഗരികാണിക്കലിനെ തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്ക്കരിച്ചു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ മന്ത്രി മാത്യു ടി. തോമസ്, ജോസ് കെ മാണി എം.പി, ജോയി എബ്രാഹം എം.പി, ആന്റോ ആന്റണി എം.പി, ജോയിസ് ജോര്‍ജ്ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സുരേഷ് കുറുപ്പ് എം.എല്‍.എ, പി.സി. ജോര്‍ജ്ജ്എം.എല്‍എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.കെ ആശ എം.എല്‍.എ, മോന്‍സ് ജോസഫ്എം.എല്‍എ വിവിധ സഭാ മേലധ്യക്ഷന്മാര്‍ , വൈദികര്‍ എന്നിവര്‍ പങ്കെടുത്തു.

  • സോളാര്‍ പോരിനിടെ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ ; ജോസ് കെ. മാണിയെ ഒഴിവാക്കി
  • ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് 35കാരി ഇളയ മകളുമായി ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി; കുഞ്ഞിനെ കൊല്ലാന്‍ നോക്കിയ കാമുകന്‍ പിടിയില്‍
  • യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചു, ഗുരുതര ആരോപണങ്ങളുമായി സഹോദര ഭാര്യ
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും; കേസില്‍ വ‍ഴിത്തിരിവ്
  • ഹൈദരാബാദില്‍ തൊടുപുഴ സ്വദേശിയുടെ കൊല; മലയാളി സുഹൃത്ത് കസ്റ്റഡിയില്‍ ,പ്രകോപനം പ്രതിയുടെ സഹോദരിയുടെ മകളുമായുള്ള അടുപ്പം
  • ശ്രീശാന്തിന് ആജീവനാന്ത വിലക്ക് തന്നെ ; സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി
  • വീട്ടുജോലിക്കെത്തി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു സ്വര്‍ണവുമായി മുങ്ങിയ മലയാളി സീരിയല്‍ നടി കുടുങ്ങി
  • എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി ; അനീഷ് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
  • ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു
  • ദിലീപിനെതിരായ കുറ്റപത്രം റെഡി; ചുമത്തിയിരിക്കുന്നത് ഗുരുതരമായ എട്ടു വകുപ്പുകള്‍ , മൊബൈലിനായി അന്വേഷണം തുടരും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway