യു.കെ.വാര്‍ത്തകള്‍

ബ്രസല്‍സില്‍ ബ്രക്‌സിറ്റ് ചര്‍ച്ചയ്ക്കു തുടക്കം; എന്താകുമെന്ന് ഒരു രൂപവുമില്ല

ലണ്ടന്‍ : പുതിയ സര്‍ക്കാരിന്റെ ഭാവി തുലാസില്‍ നില്‍ക്കെ ബ്രസല്‍സില്‍ ബ്രക്‌സിറ്റ് ചര്‍ച്ചയ്ക്കു ഇന്ന് തുടക്കം. മികച്ച ഡീല്‍ നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തോടെ ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ബ്രസല്‍സിലുണ്ട്. ഡേവിസിനൊപ്പം ബ്രിട്ടീഷ് ഒഫീഷ്യലുകളുടെ ഒരു സംഘവും ഉണ്ട്. ചര്‍ച്ചകള്‍ക്കായുള്ള ചട്ടക്കൂടിന് രൂപം കൊടുക്കാനാണ് ഇപ്പോഴത്തെ ശ്രമം. 2019 മാര്‍ച്ച് അവസാനത്തോടെയാണ് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പൂര്‍ണമായും വേറിട്ട് പോകാനൊരുങ്ങുന്നത്. ബ്രസല്‍സിലെ യൂറോപ്യന്‍ കമ്മീഷന്‍ ബില്‍ഡിംഗ്‌സില്‍ വച്ചാണ് ചര്‍ച്ച.


കുടിയേറ്റക്കാരുടെ ഭാവി , യുകെ യൂണിയന് നല്‍കേണ്ടുന്ന നഷ്ട പരിഹാരം ബില്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി എന്നിവ പോലുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച പിന്നീടായിരിക്കും. രണ്ട് കൂട്ടരും തമ്മിലുള്ള ഭാവി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഇതില്‍ സ്വതന്ത്ര വ്യാപാരക്കരാറും ഉള്‍പ്പെടും.


അതേസമയം, യുകെയിലെ രാഷ്ട്രീയ സ്ഥിതി പരിഗണിച്ചു കടുത്ത നിലപാടെടുക്കാന്‍ യുകെയ്ക്കു കഴിയില്ല. മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ അത് വകവെച്ചു കൊടുക്കുകയുമില്ല.
ഇന്നത്തെ ചര്‍ച്ചക്കൊടുവില്‍ ഡേവിസും യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററും മുന്‍ ഫ്രഞ്ച് ഫോറിന്‍ മിനിസ്റ്ററും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറുമായ മൈക്കല്‍ ബാര്‍ണിയറും സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യും.

  • ജീവിക്കാന്‍ ഏറ്റവും യോഗ്യം മെല്‍ബണ്‍ ; യുകെ നഗരങ്ങള്‍ ബ്ളാക് ലിസ്റ്റില്‍
  • നോര്‍ത്താംപ്ടണില്‍ ജാമ്യത്തിലിറങ്ങിയ ക്രിമിനല്‍ യുവതിയെ പീഡിപ്പിച്ച് കൊന്നു
  • സൂക്ഷിക്കുക! യുകെറോഡുകളില്‍ അപകടകാരികളായി പതിനായിരത്തിലേറെ ഡ്രൈവര്‍മാര്‍
  • എന്‍എച്ച്എസില്‍ സ്വാഭാവിക പ്രസവം കൂടിയപ്പോള്‍ സംഭവിച്ചത് ..
  • യാത്രക്കാര്‍ക്ക് ന്യൂഇയര്‍ ഷോക്കായി ട്രെയിന്‍ ചാര്‍ജ് കൊള്ള; എല്ലാ വിഭാഗത്തെയും ബാധിക്കും
  • ഡയാനയുടെ ഇന്ത്യയിലെ 'മകള്‍ ' ഇതാ ഇവിടെയുണ്ട്; പുനഃസമാഗമം വിധി തട്ടിത്തെറിപ്പിച്ചതിനെക്കുറിച്ചു ആ മകള്‍ ....
  • നഴ്‌സുമാര്‍ക്ക് കൊടുക്കാന്‍ പണമില്ല; ആരോഗ്യ മന്ത്രിക്ക് 44,000 പൗണ്ടിന്റെ ഡിസൈനര്‍ കക്കൂസ്
  • ക്യാബിനറ്റിലെ അടി അവസാനിച്ചു; ബ്രക്സ്റ്റിനു ശേഷം സിംഗിള്‍ മാര്‍ക്കറ്റിലോ കസ്റ്റംസ് യൂണിയനിലോ ബ്രിട്ടനുണ്ടാവില്ലെന്ന് ഹാമണ്ടും ഫോക്‌സും
  • കാമില്ലയെ കണ്ടു; വിവാഹജീവിതം അവസാനിച്ചെന്ന് ഡയാന തിരിച്ചറിഞ്ഞ നിമിഷം!
  • ഭവനരഹിതരെയും ഭിന്നശേഷിയുള്ളവരെയും അടിമകളാക്കി; ഒരു കുടുംബത്തിലെ 11 പേര്‍ കുറ്റക്കാര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway