യു.കെ.വാര്‍ത്തകള്‍

ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം: ചില ജഡങ്ങള്‍ തിരിച്ചറിയാനാവില്ല, മരണസംഖ്യ ഉയരുന്നു

ലണ്ടന്‍ : ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം നടന്നു ഒരാഴ്ച എത്തുമ്പോഴും മരണ സംഖ്യ കണക്കാക്കാനാവാതെ അധികൃതര്‍. 58 മരണമാണ് ഇതിനോടകം സ്ഥിരീകരിക്കപ്പെട്ടത്. മാധ്യമങ്ങള്‍ 70 ആയെന്നു പറയുന്നു. അനൗദ്യോഗിക റിപ്പോര്‍ട്ട് 100 കവിയുമെന്നും. കാണാത്തവരുടെ ജഡങ്ങള്‍ ലഭിക്കാത്തതും തിരിച്ചറിപ്പെടാത്തവിധം പൊള്ളലേറ്റ അവശിഷ്ടങ്ങളും പോലീസിനെ കുഴക്കുന്നുണ്ട്. ഇവയ്ക്കു ശാസ്ത്രീയ പരിശോധന വേണ്ടിവരും. മരണം കൃത്യമായി കണക്കാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. ചില ജഡങ്ങള്‍ ഒരിക്കലും തിരിച്ചറിയപ്പെടാത്തവിധം കത്തിച്ചാമ്പലായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.



അതുകൊണ്ടുതന്നെയാണ് മരണസംഖ്യ ഉയരുമെന്ന് പോലീസ് വ്യക്തമാക്കുന്നത്. കെട്ടിടത്തിനുള്ളില്‍ തിരച്ചില്‍ നടന്നുവരുകയാണ്. കെട്ടിടത്തില്‍ താമസിച്ച എല്ലാവരും അവിടുണ്ടായിരുന്നോ എന്നും ആരൊക്കെയാണ് കാണാതായതെന്നും ഇനിയും വ്യക്തമായ തിട്ടമില്ല. 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. അതില്‍ 9 പേരുടെ നിലഗുരുതരമാണ്‌. കെട്ടിടത്തിൽ താമസിച്ചിരുന്നവരുടെ പരിചയക്കാരോ ബന്ധുക്കളോ തങ്ങളെ ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു.


തെരച്ചലില്‍ തങ്ങള്‍ നേരിടുന്ന വെല്ലുവിളി എത്രയെന്നു ബോധ്യപ്പെടുത്താന്‍ ടവറിന്റെ അകത്തെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇനിയാരും ജീവനോടെ അവശേഷിക്കുന്നില്ല എന്ന് ഉറപ്പിക്കുന്നതാണ് ചിത്രങ്ങള്‍ .


വീട് നഷ്ടപ്പെട്ടവര്‍ക്ക് 5,500 പൗണ്ട് വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 500 പൗണ്ട് പണമായും ബാക്കി 5000 അകൗണ്ടിലേക്കും ആണ് ഇടുന്നത്. വെള്ളിയാഴ്ചയാണ് സഹായമായി അഞ്ചു മില്യണ്‍ പൗണ്ട് അനുവദിച്ചത്.

  • വില്യമിനും കെയ്‌റ്റിനും മൂന്നാമത്തെ കുഞ്ഞു പിറക്കുന്നത് ഏപ്രിലില്‍
  • എന്‍എച്ച്എസില്‍ വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് ടെസ്റ്റ് അടുത്തമാസം മുതല്‍ എളുപ്പമാക്കും; മലയാളികളും പ്രതീക്ഷയില്‍
  • യുകെ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണി- എംഐ5 മേധാവി
  • പബ്ലിക് ടോയിലറ്റുകളിലെ രോഗാണുക്കളെ എങ്ങനെ പ്രതിരോധിക്കാം? മലയാളി ജിപി പ്രീതി ഡാനിയേലിന്റെ ഉപദേശം ഏറ്റെടുത്തു ദേശീയ മാധ്യമങ്ങള്‍
  • ഉഗ്രരൂപിയായി 'ഒഫീലിയ'; കാന്‍സര്‍ നഴ്‌സടക്കം 3 മരണം, വന്‍ നാശനഷ്ടം
  • വെ​യ്ന്‍​സ്റ്റീനെതിരെ പീഡന പരാതി 49 ആയി; ഓസ്കര്‍ സമിതിയില്‍നിന്ന് നീക്കി
  • ലണ്ടന്‍ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷന് സമീപം കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്; സംഭവം ഭീകരാക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍
  • മോര്‍ട്ട്‌ഗേജുകളും സ്റ്റുഡന്റ് ലോണുകളും എഴുതിത്തള്ളും; ജനപ്രിയ ബജറ്റുമായി ഫിലിപ്പ് ഹാമണ്ട്
  • എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് ചോക്കളേറ്റ് ബാറുകളും സ്വീറ്റ് ബാഗുകളും ഔട്ട്
  • സംഹാരരൂപം പൂണ്ട് 'ഒഫീലിയ' യുകെ തീരത്ത്; ദുന്തര ഭീതിയില്‍ അയര്‍ലണ്ട്; മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway