സിനിമ

ദയവായി വിശ്വസിക്കണം; ഞാന്‍ മരിച്ചിട്ടില്ല,വ്യാജ വാര്‍ത്തക്കെതിരെ സാജന്‍ പള്ളുരുത്തി

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്റെ മരണവാര്‍ത്തയ്‌ക്കൊപ്പം തന്റെ ഫോട്ടോ പ്രചരിക്കുന്നതിനെതിരെ നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തി രംഗത്ത്. നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ഇന്നു രാവിലെ മരിച്ചിരുന്നു. ഇതിനോടൊപ്പമാണ് സാജന്‍ പളളുരുത്തിയുടെ ഫോട്ടോ വെച്ചുളള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ അദ്ദേഹം തന്നെ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തി. ഫെയ്സ്ബുക്കില്‍ തന്റെ ചിത്രം ചേര്‍ത്ത് വെച്ചാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നതെന്നും അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെന്നും ഷെയര്‍ ചെയ്യുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് അറിയാന്‍ ശ്രമിച്ചാല്‍ വളരെ നന്നായിരിക്കുമെന്നും സാജന്‍ പറയുന്നു.

സാജന്റെ വാക്കുകള്‍ ഇങ്ങനെ.."പ്രിയസുഹൃത്തുക്കളെ ഇന്ന് രാവിലെ ഫേസ്ബുക്കിനകത്ത് ഒരു വാര്‍ത്ത ഞാന്‍ കണ്ടു. നിങ്ങളും കണ്ടുകാണുമെന്ന് ഞാന്‍ കരുതുന്നു. അത് എന്റെ ചിത്രവും ചേര്‍ത്തുകൊണ്ടാണ് വാര്‍ത്തപ്രചരിക്കുന്നത്.
ആ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് എനിക്കറിയില്ല. എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ല. നിങ്ങള്‍ അത് വിശ്വസിക്കണ്ട. ഞാനിപ്പോള്‍ ഒരു പടത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് സംസാരിക്കുന്നത്. എല്ലാവരും എന്നെ വിളിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ലൈവായി സംസാരിക്കുന്നത്. ദയവുചെയ്ത് ഇത്തരം വാര്‍ത്തകള്‍ നിങ്ങള്‍ വിശ്വസിക്കരുത്."


സാജന്റെ വാക്കുകള്‍

  • ഹാരി - മേഗന്‍ വിവാഹത്തില്‍ പ്രിയങ്ക ചോപ്രക്കെന്താണ് കാര്യം!
  • സൗബിന്‍ സാഹിര്‍ വിവാഹിതനായി
  • മുടിയിലല്ല കാര്യം; മുടിമുറിച്ച് പുതിയ ഗെറ്റപ്പില്‍ ലെന
  • 'യൂത്തായ' ലാലേട്ടന്റെ ആദ്യ പൊതുപരിപാടി ഇടപ്പള്ളിയില്‍ ; ഞെട്ടിക്കുന്ന മാറ്റമെന്ന് ആരാധകര്‍
  • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
  • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
  • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
  • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
  • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
  • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway