നാട്ടുവാര്‍ത്തകള്‍

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയ കുട്ടിക്കു അടക്കുന്നതിന് തൊട്ടു മുമ്പ് അനക്കം വെച്ചു!

ന്യൂഡല്‍ഹി: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയ കുട്ടിയെ അടക്കുന്നതിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഇന്ന് ജനിച്ച കുട്ടിയുടെ കാര്യത്തിലാണ് ഗുരുതരമായ വീഴ്ചയുണ്ടായത്.
ബാദര്‍പൂര്‍ സ്വദേശിയായ അമ്മയുടെ പ്രസവം നടന്നത് ഇന്ന് രാവിലെയായിരുന്നു. എന്നാല്‍ ജനിച്ച കുട്ടി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഡോക്ടറും നഴ്‌സിംഗ് സ്റ്റാഫുകളും കുട്ടി മരിച്ചതായി വിധിയെഴുതുകയും ശരീരം പായ്ക്ക് ചെയ്ത് വീട്ടുകാര്‍ക്ക് സംസ്‌ക്കരിക്കാന്‍ നല്‍കുകയുമായിരുന്നെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. പ്രസവത്തിന് ശേഷം മാതാവിന്റെ നില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല എന്നതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. കുട്ടിയെ ഏറ്റുവാങ്ങിയത് പിതാവും ബന്ധുക്കളുമായിരുന്നു. സംസ്‌ക്കരിക്കാനുള്ള നീക്കങ്ങളെല്ലാം നടത്തി കുഴിയുടെ അടുത്ത് എത്തിയപ്പോഴാണ് കുട്ടി ശ്വസിക്കുന്നതായും വിരലുകള്‍ അനക്കുന്നതായും പിതാവിന്റെ സഹോദരിക്ക് തോന്നിയത്.
പെട്ടെന്ന് തന്നെ ഇവര്‍ കുട്ടിയെ അപ്പോളോ ആശുപത്രിയിലെ ചൈല്‍ഡ് കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എങ്ങിനെ ഇത്തരത്തില്‍ നിരുത്തരവാദിത്വ പരമായി പെരുമാറാന്‍ ആശുപത്രിക്ക് കഴിഞ്ഞെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്. സഫ്ദര്‍ജംഗ് ആശുപത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടി മരിച്ചു എന്ന ആശുപത്രിയുടെ റിപ്പോര്‍ട്ട് ശരിയായിരുന്നെന്നും എന്നാല്‍ ഇന്ന് തന്നെ പിറന്ന മറ്റൊരു കുട്ടിയായിരുന്നു അതെന്നും കുട്ടികള്‍ തമ്മില്‍ മാറിപ്പോയതാണെന്നുമാണ് പോലീസ് പറയുന്നത്.

  • നടിയുടെ പേര് വെളിപ്പെടുത്തി മോശമായി സംസാരിച്ചതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു
  • അത്യാസന്ന നിലയിലായ നവജാതശിശുവുമായിപോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ കാറുടമ അറസ്റ്റിലായപ്പോള്‍ പറഞ്ഞത് 'ആബുലന്‍സിനു പൈലറ്റ് ഡ്യൂട്ടി' യാണെന്ന്
  • അധ്യാപകന്റെ ലൈംഗികാതിക്രമം: എല്‍.പി ക്ലാസ് വിദ്യാര്‍ഥിനികളെ വൈദ്യപരിശോധന നടത്താന്‍ കയറ്റിയത് മെഡി. കോളജിലെ പ്രസവമുറിയില്‍
  • മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; പ്രണയവിവാഹങ്ങളെ ലൗജിഹാദാക്കരുതെന്ന്
  • നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നു ദിലീപ് വ്യാജരേഖയുണ്ടാക്കിയതായി പൊലീസ്, അഡ്മിറ്റ് ചെയ്താലും ദിലീപ് വീട്ടില്‍ പോകുമെന്നു ഡോക്ടര്‍
  • പീഡനം ഉള്‍പ്പെടെ പരാതികള്‍ അന്വേഷിച്ചില്ല; തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം- സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
  • കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുന്നില്ല; ഇന്ത്യയുടെ അയല്‍പക്കത്തെത്തി മാര്‍പാപ്പ മടങ്ങും
  • വിഐപി പരിഗണനയില്ലാതെ ദിലീപ് ശബരിമലയിലെത്തി മടങ്ങി, ഇനി ക്യാമറയ്ക്കു മുന്നിലേയ്ക്ക്
  • സോളാര്‍ പോരിനിടെ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ ; ജോസ് കെ. മാണിയെ ഒഴിവാക്കി
  • ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് 35കാരി ഇളയ മകളുമായി ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി; കുഞ്ഞിനെ കൊല്ലാന്‍ നോക്കിയ കാമുകന്‍ പിടിയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway