വിദേശം

ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലേക്ക് പോകാനിരുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനവുമായി ഓസ്‌ട്രേലിയ. വിസിറ്റിങ് വിസാ അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച അറിയിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്ത് ആണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷ(ഡിഐബിപി)ന്റെ പുതിയ തീരുമാനം. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ വിസിറ്റിങ് വിസക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് ഇനിമുതല്‍ വളരെ എളുപ്പമായിരിക്കുമെന്ന് ഡി ഐ ബി പി സഹമന്ത്രി അലെക്‌സ് ഹാവ്ക്ക് പറഞ്ഞു.

വിനോദസഞ്ചാരത്തിനും ബിസിനസിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങള്‍ക്കായി വിസിറ്റിങ് വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം. ടൂറിസം വികസനവും പുതിയ പരിഷ്‌കരണത്തോടെ ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുന്നു.

ഈ വര്‍ഷം ആദ്യത്തെ നാലുമാസത്തില്‍ മാത്രം 65,000 വിസിറ്റിങ് വിസയാണ് ഇന്ത്യക്കാര്‍ക്ക് ഡി ഐ ബി പി അനുവദിച്ചത്. വിസിറ്റിങ് വിസയ്ക്കു വേണ്ടിയുള്ള അപേക്ഷ ദിവസത്തിലെ ഏത് സമയത്തും സമര്‍പ്പിക്കാം. വിസയുടെ ഫീസ് ഇലക്‌ട്രോണിക് പേമെന്റായി അടക്കാനുള്ള സംവിധാനവുമുണ്ട്.

  • ആണവ യുദ്ധഭീഷണിയുമായി അമേരിക്കയും കൊറിയയും; ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് കിം ജോങ് ഉന്‍
  • വെറുതെ വന്നു പോകണ്ട; കുടിയേറ്റക്കാര്‍ക്ക് ആദ്യ 5 വര്‍ഷം ആനുകൂല്യങ്ങളില്ലെന്ന് ട്രംപ്‌
  • വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17കാരന്‍ പുറത്തേക്ക് ചാടി
  • ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു
  • ട്രംപിനൊപ്പമുള്ള സെല്‍ഫി തന്റെ ദാമ്പത്യജീവിതം തകര്‍ത്തെന്ന് യുവതി
  • നവാസ് ഷെരീഫിനെ അയോഗ്യനാക്കി; പാകിസ്ഥാനില്‍ വീണ്ടും പ്രതിസന്ധി
  • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
  • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
  • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
  • ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway