ദേശീയം

വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം

മുംബൈ: വിമാനത്തില്‍ സഹയാത്രികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. ഡല്‍ഹി-മുംബൈ ഫ്‌ളൈറ്റിലാണ് സംഭവം. തന്റെ തൊട്ടടുത്തിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചു. അഭിഭാഷകയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഗുഡ്ഗാവ് സ്വദേശിയായ മോഹിത് കന്‍വര്‍ എന്നയാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കന്‍വര്‍ ശല്യം ചെയ്യുന്നതിനെക്കുറിച്ച് വിമാന ജീവനക്കാരോട് പരാതി പറഞ്ഞതിന് ശേഷവും ഇയാള്‍ കയറി പിടിക്കുകയും വീണ്ടും ശല്യം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഉറക്കം നടിച്ച് ദേഹത്ത് പിടിച്ച കന്‍വറിന്റെ കൈ യുവതി മാറ്റി വച്ചുവെങ്കിലും ഇയാള്‍ വീണ്ടും ദേഹത്ത് പിടിച്ചു. പ്രതിഷേധിച്ച യുവതിയോട് ദേഹത്ത് പിടിക്കുന്നത് ഇഷ്ടമല്ലേ എന്ന് ഇയാള്‍ ചോദിച്ചു.
തുടര്‍ന്ന് യുവതി വിമാന ജീവനക്കാരോട് കന്‍വറിനെതിരെ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ക്ക് വേറെ സീറ്റ് അനുവദിച്ച് നല്‍കി. മുംബൈ സിഎസ്ടി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും കന്‍വറിനെ സഹര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 • കോലിപ്പടയുടെ കഥകഴിച്ച് അരങ്ങേറ്റക്കാരന്‍ ; പരമ്പര പോയി
 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 • പഠനത്തിനെത്തിയെ വിദേശ യുവതി ഡൽഹിയിൽ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway